ന്യൂയോർക്ക്: ലോകത്താകെ കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 39 ലക്ഷം കടന്നു. വിവിധ രാജ്യങ്ങളിലായി 3,916,338 കോവിഡ് രോഗികളാണുള്ളത്. 270,711 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 1,343,054 പേർ രോഗമുക്തി നേടി.
അമേരിക്കയിലും ബ്രിട്ടനിലും കോവിഡ് മരണങ്ങൾ കുത്തനെ ഉയരുകയാണ്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 29,120 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 1,292,623 ആയി. മരണസംഖ്യ 76,928 ആയി ഉയര്‍ന്നിട്ടുണ്ട്. 2ം217,250 പേരാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തരായത്.
ബ്രിട്ടനിൽ മരണസംഖ്യ 30,000 കടന്നു. വൈറസ് വ്യാപനം കനത്ത പ്രഹരമേൽപ്പിച്ച ബ്രിട്ടനിൽ 206,715 കോവിഡ് കേസുകളും 30,615 മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. സ്‌പെയിനില്‍ 26,070 പേരും ഇറ്റലിയില്‍ 29,958 പേരും ഫ്രാന്‍സില്‍ 25,987 പേരും ഇതിനകം മരണപ്പെട്ടു.
ഫ്രാൻസിനേയും ജർമനിയേയും മറികടന്ന് റഷ്യ രോഗബാധിതരുടെ എണ്ണത്തിൽ അഞ്ചാമത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,231 പേര്‍ക്കാണ് റഷ്യയിൽ കോവിഡ് ബാധിച്ചത്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 177,160 ആയി. 1625 മരണങ്ങളാണ് ഇതുവരെ റിേപ്പാർട്ട് ചെയ്തിട്ടുള്ളത്. റഷ്യക്കും ബ്രസീലിലും തുർക്കിയിലും കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്.
അതേമസമയം, ആഫ്രിക്കക്ക് കനത്ത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി. കോവിഡ് വ്യാപനമുണ്ടായാൽ ആദ്യ വർഷം ആഫ്രിക്കയിൽ 83,000 മുതൽ 1,90,000 വരെ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുമെന്നും 49 ദശലക്ഷം ആളുകൾക്ക് രോഗം ബാധിക്കുമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
ഇന്ത്യയിൽ ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിലും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നുവെന്നത് ആശങ്കക്കിടയാക്കുന്നു. 56,351 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1889 പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.