ന്യൂഡൽഹി: 96 രാജ്യങ്ങൾ കോവിഷീൽഡും കോവാക്സിനും അംഗീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ . ലോകാരോഗ്യ സംഘടന ഇരു വാക്സിനുകൾക്കും അംഗീകാരം നൽകിയിട്ടുണ്ട്. എട്ട് വാക്സിനുകൾക്കാണ് ലോകാരോഗ്യ സംഘടന ഇതുവരെ അംഗീകാരം നൽകിയത്. ഇതിൽ രണ്ടെണ്ണവും ഇന്ത്യയിൽ നിന്നുള്ളവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡ, യു.എസ്, ആസ്ട്രേലിയ, സ്പെയിൻ, യു.കെ, ഫ്രാൻസ്, ജർമ്മനി, ബൽജിയം, റഷ്യ, സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്ന വാക്സിനുകളെ അംഗീകരിച്ചിട്ടുണ്ട്.
109 കോടി ഡോസ് കോവിഡ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തത്. 'ഹർ ഗർ ദസ്തക്' എന്ന പേരിലുള്ള മെഗാവാക്സിനേഷൻ കാമ്പയിനിന്‍റെ ഭാഗമായി ആരോഗ്യപ്രവർത്തകർ ഓരോ വീട്ടിലുമെത്തി വാക്സിൻ നൽകും. ഇന്ത്യയിൽ നിന്നും വിവിധ രാജ്യങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. വിദേശകാര്യമന്ത്രാലയം ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.