ന്യൂഡൽഹി: പശുവിെൻറ പേരിൽ ഝാർഖണ്ഡിൽ ആൾക്കൂട്ടം ഭിന്നശേഷിക്കാരനായ യുവാവിനെ തല്ലി ക്കൊന്നു. അക്രമത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാവിലെ ഝാ ർഖണ്ഡിൽ ഖുന്തി ജില്ലയിലെ ഝൽത്തന്ദ സുവാരി ഗ്രാമത്തിലാണ് പശുമാംസം കൈവശംെവച്ചെന്നാേരാപിച്ച് മൂന്നുപേരെ ആൾക്കൂട്ടം ക്രൂരമായി ആക്രമിച്ചത്.
ഗോത്രവർഗ ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട 34കാരൻ കലന്തൻസ് ബർലയാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഫാഗു കച്ചപന്ത്, ഫിലിപ്പ് ഹഹോരോ എന്നിവരെയാണ് ഗുരുതര പരിക്കുകളോെട റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചത്.
ഝൽത്തന്ദ സുവാരി ചന്തയില്‍ പശുമാംസം വില്‍ക്കുന്നതായി സമൂഹമാധ്യമങ്ങളിൽ സന്ദേശം പ്രചരിച്ചതോടെ 15ഒാളം വരുന്ന സംഘം വടികളും മറ്റുമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റു ചെയ്തതായി ഡി.ഐ.ജി വി. ഹോകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.