പട്ന: ബി.ജെ.പി നേതാക്കളുടെ കപട പശുസ്നേഹം വെളിവാക്കാൻ അവരുടെ വീടിന് മുന്നിൽ കറവവറ്റിയ പശുക്കളെ കെട്ടാൻ ആഹ്വാനം ചെയ്ത രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലുപ്രസാദ് യാദവിെൻറ നടപടി വിവാദമാകുന്നു. ലാലുവിെൻറ നിര്‍ദേശപ്രകാരം ബി.ജെ.പി നേതാവിെൻറ വീടിന് മുമ്പില്‍ കഴിഞ്ഞ ദിവസം പശുവിനെ കെട്ടിയ നാലുപേര്‍ക്കെതിരേയും ലാലുവിനെതിരെയും കേസെടുത്തിരുന്നു. ബിഹാറിലെ വൈശാലി ജില്ലയിലെ ബിഷൻപുർ ഗ്രാമത്തിലെ ചന്ദ്രേശ്വർ കുമാർ ഭാരതി എന്ന കിസാൻ മോർച്ച നേതാവിെൻറ വീടിന് മുമ്പിലാണ് ആർ.ജെ.ഡി പ്രവര്‍ത്തകര്‍ പശുവിനെ കെട്ടിയത്. ലാലുവിെൻറ മകൻ തേജ്പ്രതാപ് യാദവിെൻറ മണ്ഡലത്തിലാണ് സംഭവം.
പശുവിനെ കെട്ടുന്നത് തടഞ്ഞ തന്നെ ആർ.ജെ.ഡി പ്രവർത്തകർ കൈയേറ്റം ചെയ്യുകയും 2,000 രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് ചന്ദ്രേശ്വർ കുമാർ ഭാരതി ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ നൽകിയ പരാതി. പശുവിന് കൃത്യമായി തീറ്റകൊടുക്കണമെന്നും ശരിക്ക് പരിപാലിക്കണമെന്നും ആക്രമികൾ നിർദേശിച്ചതായി പരാതിയിൽ പറഞ്ഞു. കേസ് ഫയലിൽ സ്വീകരിച്ച കോടതി വാദം കേൾക്കുന്നത് മേയ് 19ലേക്ക് മാറ്റി. ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും പശുസ്നേഹം വോട്ടിന് വേണ്ടി മാത്രമാണെന്നും കറവവറ്റിയ പശുക്കളെ നേതാക്കളുടെ വീടിന് മുമ്പില്‍ കെട്ടിയാല്‍ കാര്യമറിയാമെന്നും കഴിഞ്ഞ ദിവസം ലാലുപ്രസാദ് പറഞ്ഞിരുന്നു. അതേസമയം, ബി.ജെ.പി നേതാക്കളുടെ കപട പശുസ്നേഹം വെളിച്ചത്തുകൊണ്ടുവരാന്‍ വേണ്ടിയാണ് ലാലുപ്രസാദ് യാദവ് ഇങ്ങനെ പറഞ്ഞതെന്നും ബി.ജെ.പി അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്നും ആർ.ജെ.ഡി വക്താവ് പ്രഗതി മേത്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.