വിജയവാഡ: മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നടപ്പാക്കണമെന്ന നിലപാട് സി.പി.ഐ പുനഃപരിശോധിക്കും. പുതിയ ദേശീയ കൗൺസിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്താൻ പാർട്ടി കോൺഗ്രസ് നിർദേശിച്ചു.
മുന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം നൽകുന്നതിന് ജനറൽ സെക്രട്ടറി ഡി. രാജ അടക്കം മുതിർന്ന നേതാക്കൾ എതിരാണ്. പാർട്ടി ഈ നയം തിരുത്തണമെന്ന കാഴ്ചപ്പാട് കേരളത്തിൽനിന്ന് വി.എസ്. സുനിൽകുമാർ പാർട്ടി കോൺഗ്രസിൽ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു.
ഭൂരിപക്ഷം നേതാക്കളുടെ വികാരവും അതുതന്നെ. സാമ്പത്തിക സംവരണത്തിന് അനുകൂലമായ സി.പി.എം നിലപാടിനു ചുവടുപിടിച്ച് 2015ലെ പുതുച്ചേരി പാർട്ടി കോൺഗ്രസിലാണ് ഈ നയം സി.പി.ഐ അംഗീകരിച്ചത്. എന്നാൽ, പാർട്ടിയുടെ അടിസ്ഥാന നയത്തിനുതന്നെ എതിരാണ് ഈ നിലപാടെന്ന് പിന്നീട് ചൂണ്ടിക്കാണിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.