െകാൽക്കത്ത: ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മിന്നും ജയം കൈവരിച്ചപ്പോൾ നിലംപരിശായത് ഒരു കാലത്ത് ആ സംസ്ഥാനം ഭരിച്ചിരുന്ന സി.പി.എം. റെക്കോർഡ് ഭൂരിപക്ഷത്തോടെ മമത 84,709 വോട്ട് നേടിയപ്പോൾ നോട്ടക്ക് തൊട്ടുമുകളിലാണ് സി.പി.എം ഇടം കണ്ടെത്തിയത്. 25,680 വോട്ട് നേടിയ ബി.ജെ.പി സ്ഥാനാർഥിയാണ് രണ്ടാമത്.
5000 വോട്ട് പോലും തികക്കാൻ സി.പി.എമ്മിനായില്ല. അവസാന റൗണ്ട് എണ്ണിക്കഴിയുേമ്പാൾ 4201 വോട്ടാണ് പാർട്ടി സ്ഥാനാർഥിയായ ഷിർജീബ് ബിശ്വാസിന് നേടാനായത്. സി.പി.എമ്മിന് പിന്നാെല നോട്ടയാണുള്ളത്. 1450 വോട്ടാണ് നോട്ടക്ക് ലഭിച്ചത്.
2011 ലെ തെരഞ്ഞെടുപ്പിൽ ഭവാനിപൂരിൽ തൃണമൂലിലെ സുബ്രതാ ബക്ഷിക്ക് 87,903 വോട്ട് ലഭിച്ചപ്പോൾ സി.പി.എം സ്ഥാനാർഥിയായ നാരായൺ പ്രസാദ് ജയ്നിന് 37,967 വോട്ടാണ് ലഭിച്ചിരുന്നത്. പത്ത് വർഷം കൊണ്ട് സി.പി.എം മണ്ഡലത്തിൽ പത്തിലൊന്നായി ചുരുങ്ങിയെന്നാണ് കണക്കുകൾ പറയുന്നത്. 2011 ൽ 5078 വോട്ട് നേടിയ ബി.ജെ.പി ഇക്കുറി 26,320 വോട്ടാണ് നേടിയത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥിയായ േസാബൻദേബ് ചട്ടോബാധ്യായിക്ക് 73,505 വോട്ടുകൾ ലഭിച്ചു. 2016 ൽ മമത ബാനർജിക്ക് 65,520 വോട്ടും ലഭിച്ചു.
2006 ൽ ജയിച്ച ഉപയൻ കിസ്കുവാണ് മണ്ഡലത്തിലെ സി.പി.എമ്മിന്‍റെ അവസാനത്തെ എം.എൽ.എ. 72,397 വോട്ടാണ് കിസ്കു നേടിയത്. അന്ന് തൃണമൂൽ സ്ഥാനാർഥിക്ക് കിട്ടിയത് 46,496 വോട്ടാണ്. മൂപ്പതിനായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സി.പി.എം സ്ഥാനാർഥി ജയിച്ചത്.
2021 ലെ നിയമസഭ തെരഞ്ഞെുടപ്പ് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ചരിത്രമായിരുന്നു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചശേഷം ആദ്യമായാണ് ബംഗാൾ നിയമസഭയിൽ ഒരു അംഗത്തെപ്പോലും എത്തിക്കാനാകാതെ പാർട്ടി തോറ്റ് തൊപ്പിയിട്ടത്. ഉപതെരഞ്ഞെടുപ്പിലും ആ നിലയിൽ നിന്ന് മെച്ചപ്പെട്ടുവെന്ന് സി.പി.എമ്മിന് അവകാശപ്പെടാൻ ഒന്നുമില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലുണ്ടായ കനത്ത പരാജയത്തിൽ സി.പി.എം തെറ്റ് ഏറ്റുപറഞ്ഞിരുന്നു. ഇടതുപക്ഷം വൻ തിരച്ചടി നേരിട്ടെന്നും ഇടത് ആശയങ്ങൾ ജനങ്ങൾ ഏറ്റെടുക്കുന്ന രൂപത്തിലെത്തിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നുമായിരുന്നു പോളിറ്റ് ബ്യൂറോയ്ക്ക് സംസ്ഥാന ഘടകം ജൂലൈയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
സംഘടനാ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചു, ജനങ്ങൾക്കിടയിൽ പാർട്ടി അന്യവൽക്കരിക്കപ്പെട്ടു എന്നതടക്കമുള്ള ഗുരുതര പരാമർശങ്ങളും റിപ്പോർട്ടിലുണ്ടായിരുന്നു.
പാർട്ടിയെ പുനരിജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും അതൊന്നും കാര്യമായ ഗുണമുണ്ടാക്കിയില്ലെന്നാണ് ഇപ്പോഴത്തെ ഫലം വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.