ബംഗളൂരു: പൊട്ടിയ വിൻഡോയിൽ ടേപ്പ് ഒട്ടിച്ച് സർവീസ് നടത്തിയതിന് ക്ഷമചോദിച്ച് സ്പൈസ് ജെറ്റ്. ചൊവ്വാ ഴ്ച മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് സർവീസ് നടത്തിയ സ്പൈസ് ജെറ്റ് എസ്.ജി 8152 വിമാനത്തിലെ ഗ്ലാസാണ് പൊട്ടി യിരുന്നത്. ഇത് ടേപ്പ് വെച്ച് ഒട്ടിച്ച നിലയിലായിരുന്നു.
പൊട്ടിയ വിൻഡോ ഗ്ലാസിെൻറ ചിത്രം ഹരിഹരൻ ശങ്കരൻ എന്ന യാത്രക്കാരൻ ട്വിറ്ററിൽ പങ്കുവെച്ചതോടെ യാത്രാസുരക്ഷ സംബന്ധിച്ച് ചർച്ച ഉയരുകയായിരുന്നു. തുടർന്ന് കമ്പനി ക്ഷമാപണവുമായി രംഗത്തെത്തി. യാത്രക്കാരുടെ സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും സംഭവിച്ച തെറ്റിൽ ഉടൻ നടപടിയുണ്ടാകുമെന്നും എയർലൈൻ പ്രസ്താവനയിലൂടെ അറിയിച്ചു.
എന്നാൽ എയർലൈനിെൻറ വീഴ്ച ഗുരുതരമാണെന്നാണ് ആരോപണം. വിൻഡോ ഗ്ലാസ് പൊട്ടിയത് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടതുകൊണ്ടാണ് ടേപ്പ് ഒട്ടിച്ചിട്ടുണ്ടാവുകയെന്നും അറ്റകുറ്റപ്പണി നടത്താതെ സർവീസ് നടത്തിയത് യാത്രക്കാരുടെ സുരക്ഷയിൽ കാണിച്ച അലംഭാവമാണെന്നും യാത്രക്കാർ പ്രതികരിച്ചു.
യാത്രാമധ്യേ ഗ്ലാസ് പൂർണമായും പൊട്ടിയിരുന്നുവെങ്കിൽ വിമാനത്തിനുള്ളിൽ മർദ്ദം ഏറി വൻദുരന്തം സംഭവിക്കുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.