റാണിപേട്ട് : തമിഴ്നാട്ടിൽ ക്ഷേത്രോത്സവത്തിനിടെ ക്രെയ്ൻ തകർന്ന് നാലു മരണം. അഞ്ചുപേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ റാണിപേട്ടിലുള്ള ദ്രൗപതി ക്ഷേത്രത്തിലാണ് സംഭവം.
ക്രെയ്ൻ ദൈവ വിഗ്രഹം വഹിച്ചിരുന്നു. വിഗ്രഹത്തിലേക്ക്ഭക്തർ നൽകുന്ന പൂമാലകൾ സ്വീകരിക്കാനായി എട്ടുപേർ കെയ്നിൽ കയറിയിരുന്നു. എട്ടുപേർ ക്രെയിനിൽ ഇരിക്കെയാണ് തകർന്ന് വീണത്. രാത്രി 8.15 ഓടെയാണ് അപകടമുണ്ടായത്.
പൊങ്കലിനു ശേഷം നടക്കുന്ന ദ്രൗപതി അമ്മൻ ആഘോഷത്തോടനുബന്ധിച്ചുള്ള ഘോഷയാത്രക്കിടെയാണ് അപകടം.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് തട്ടായിക്കിടക്കുന്ന ഭൂമിയിലാണ് ക്രെയ്ൻ നിന്നിരുന്നത്. അതാകാം കെയ്ൻ തകരാൻ ഇടയാക്കിയതെന്നാണ് നിഗമം. അന്വേഷണം നടന്നു വരികയാണെന്ന് റാണിപേട്ട് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
ക്രെയ്ൻ ഓപറേറ്ററെ കസ്റ്റഡിയലെടുത്തിട്ടുണ്ട്. ആഘോഷത്തിൽ ക്രെയ്ൻ ഉപയോഗിക്കാൻ അനുമതിയില്ലായിരുനെനന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.