ന്യൂഡൽഹി: കോവിഡ് വിതച്ച കെടുതി മുൻനിർത്തി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തമെന്ന വിമർശനത്തിനൊപ്പം 1.70 ലക്ഷം കോടി രൂപയെന്ന പാക്കേജ് തുക പെരുപ്പിച്ചതാണെന്ന് ആക്ഷേപം. ഓരോ മേഖലക്കും നീക്കിവെച്ചതായി പറയുന്ന തുക കൂട്ടിയെടുത്താൽ 1.70 ലക്ഷം കോടിയിൽ എത്തില്ല. സർക്കാറിെൻറ കണക്ക് കെട്ടിച്ചമച്ചതാണെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ യോഗേന്ദ്ര യാദവ് കണക്കുകൾ നിരത്തി വാദിച്ചു.
ഓരോ മേഖലക്കും നീക്കിവെച്ചതായി സർക്കാർതന്നെ പറയുന്ന കണക്ക് ഇങ്ങനെ: പ്രധാനമന്ത്രി കിസാൻ യോജന 16 കോടി, റേഷൻ സൗജന്യം -40 കോടി, റേഷൻ പയർ -അഞ്ചു കോടി, മുതിർന്ന പൗരന്മാർക്കും മറ്റുമുള്ള പ്രത്യേക സഹായം -മൂന്നു കോടി, ജൻധൻ അക്കൗണ്ടുകളിലേക്ക് -31 കോടി, ഉജ്ജ്വല ഗ്യാസ് സിലിണ്ടർ സൗജന്യം -13 കോടി, ഇ.പി.എഫ് വിഹിതം -അഞ്ചു കോടി, തൊഴിലുറപ്പ് അധിക വേതനം -ആറു കോടി, ആരോഗ്യപ്രവർത്തക ഇൻഷുറൻസ് -കണക്കാക്കാവുന്നത് ഒരു കോടി.... തുടങ്ങിയവയാണ് ഓരോ മേഖലക്കും നീക്കിവെച്ച തുക.
നിലവിലെ ബജറ്റ് വിഹിതത്തിൽ നിന്നുതന്നെയാണ് പാക്കേജിലെ നല്ല പങ്ക് ചെലവിടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കർഷകർക്ക് 2,000 രൂപ വീതം നൽകുന്നത് ഉദാഹരണം.പല മേഖലകളെയും പാക്കേജ് അവഗണിച്ചു. സൈക്കിൾ റിക്ഷക്കാർ, ബാർബർമാർ, ഗ്രാമീണ തൊഴിലാളികൾ, അലക്കുകാർ എന്നിങ്ങനെ അസംഘടിത മേഖലയിലുള്ളവരെ പരിഗണിച്ചില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിലും പരിഗണന ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.