മിർസാപുർ: ഹൈദരാബാദ് ബലാത്സംഗക്കൊലക്ക് പിന്നാലെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും സ്ത്രീ അതിക്രമങ്ങളുടെ കൂടുതൽ വാർത്തകൾ. യു.പിയിലെ മിർസാപുരിൽ സി.ആർ.പി.എഫ് ജവാൻ ഉൾപ്പെടെ നാലംഗസംഘം 15കാരിയായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പ്രതികളിൽ ഒരാൾ പെൺകുട്ടിയുടെ വീടിനുമുന്നിൽ ചെന്ന് വിളിക്കുകയും തുടർന്ന് സംഘംചേർന്ന് വാഹനത്തിൽ വനത്തിനകത്ത് കൊണ്ടുപോയി ലൈംഗികമായി ആക്രമിക്കുകയുമായിരുന്നു. ഗ്രാമീണർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി. മണിക്കൂറുകൾക്കുശേഷം പ്രതികൾ തന്നെ പെൺകുട്ടിയെ മടക്കിയെത്തിച്ചപ്പോൾ പൊലീസ് ഇവരെ പിടികൂടി. പോക്സോ ചുമത്തിയിട്ടുണ്ട്.
യു.പിയിൽ തന്നെ മറ്റൊരിടത്ത് 20കാരിയെ നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്തു. ഫിറോസാബാദ് ജില്ലയിൽ പരീക്ഷ പരിശീലന കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന 20കാരിയെ സഹോദരന് പരിക്കേറ്റതായി തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. അതിക്രമത്തിനുശേഷം ഉപേക്ഷിച്ച പെൺകുട്ടിക്ക് ബോധം തിരിച്ചുകിട്ടിയപ്പോൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ബിഹാറിലെ സമസ്തിപുരിലാണ് 24 മണിക്കൂറിനുള്ളിൽ രണ്ടാമതും സ്ത്രീ അതിക്രമം. സമസ്തിപുർ ജില്ലയിലെ ദാർദാരി ചൗറിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്തി. കൊലപ്പെടുത്തിയശേഷം ഇവിടെയെത്തിച്ച് കത്തിച്ചതാവാമെന്നും തിരിച്ചറിയാൻ കഴിയാത്ത വിധം കരിഞ്ഞനിലയിലാണെന്നും പൊലീസ് പറഞ്ഞു.
ലൈംഗികാതിക്രമത്തിന് ഇരയായോ എന്നത് പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ. ദക്ഷിണ ബിഹാറിലെ ബക്സറിൽ ചൊവ്വാഴ്ച സമാനസംഭവം റിപ്പോർട്ട് െചയ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണിത്. വീട്ടിൽ തനിച്ചായിരുന്ന വിധവയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിെൻറ നടുക്കം മാറുംമുമ്പ് ആന്ധ്രയിലും സമാന സംഭവം ആവർത്തിച്ചു. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽനിന്നും പുറത്തുവന്ന 31കാരനായ കെ. നാഗബാബു ബന്ധുവായ 60കാരിയെയാണ് ബലാത്സംഗത്തിനിരയാക്കിയത്. നാഗബാബുവിനെ പിടികൂടിയ നാട്ടുകാർ പൊലീസിനു കൈമാറി.
രാജ്യത്ത് നടക്കുന്ന ലൈംഗികാതിക്രമങ്ങളിൽ പ്രതിഷേധം തുടരുകയാണ്. വനിത ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിെൻറ വസതിക്കുമുന്നിൽ പ്രതിഷേധത്തിന് തുനിഞ്ഞ ‘ഭൂമാത ബ്രിഗേഡി’െൻറ തൃപ്തി ദേശായിയെയും ആറു സ്ത്രീകളെയും പൊലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.