മുംബൈ: കോവിഡ് വ്യാപനം പിടിവിട്ട സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാത്രി എട്ടുമണി മുതൽ 15 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ. സമ്പൂർണ ലോക്ഡൗൺ ഏർപെടുത്തുന്നില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
ലോക്ഡൗണിന് സമാനമായ രീതിയിലാവും നിയന്ത്രണങ്ങൾ. പൊതുസ്ഥലങ്ങളിൽ നാലിൽ കൂടുതൽ പേർ ഒത്തുകൂടാൻ പാടില്ല. അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടിയുള്ള യാത്രകൾ മാത്രമേ അനുവദിക്കൂ.
നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും. മുഴുവൻ ഓഫിസ് ജീവനക്കാരുടെയും ജോലികൾ വീട്ടിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാവിലെ ഏഴുമണി മുതൽ വൈകീട്ട് എട്ട് മണി വരെ അവശ്യ സർവീസുകളായ ആരോഗ്യം, ബാങ്ക്, മാധ്യമങ്ങൾ, ഇ-കൊമേഴസ്, പെട്രോളിയം മേഖലകൾ പ്രവർത്തിക്കും.
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പാഴ്സൽ സേവനങ്ങൾ മാത്രമേ ലഭ്യമാവുകയുള്ളൂ. മഹാരാഷ്ട്രയിൽ ചൊവ്വാഴ്ച 60,212 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 281 പേര്‍ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.