ന്യൂഡൽഹി: കള്ളപ്പണം കണ്ടെത്താനുള്ള ശ്രമത്തിെൻറ ഭാഗമായിട്ടാണ് 500 െൻറയും 1000െൻറയും നോട്ട് അസാധുവാക്കിയതെന്ന് സുപ്രീം കോടതിയിൽ കേന്ദ്രത്തിെൻറ സത്യവാന്ദ്മൂലം. ൃ
കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോത്തഗിയാണ് പരമോന്നത കോടതിയിൽ ഇക്കാര്യം അറിയിച്ചത്. പണമിടപാടിെൻറ അളവ് കുറച്ചുകൊണ്ടുവരാനുള്ള ആദ്യ പടിയാണ് നോട്ട് പിൻവലിക്കലിലൂടെ ലക്ഷ്യം വെക്കുന്നത്.
അതിലൂടെ നിയമവിരുദ്ധമായ രീതിയിൽ പ്രവർത്തിക്കുന്ന സമാന്തര സമ്പദ്വ്യവസ്ഥയെ കണ്ടെത്താനും കഴിയും. കോടിക്കണക്കിന് കള്ളപ്പണമാണ് ഇൗ നടപടിയിലൂടെ അസാധുവായത്. ഭീകര സംഘങ്ങളിലേക്കുള്ള കള്ളപ്പണത്തിെൻറ ഒഴുക്ക് നിലച്ചുവെന്നും മുകുൾ റോത്തഗി മാധ്യമങ്ങളോട് പിന്നീട് പറഞ്ഞു.
നേരത്തെ നോട്ടുകൾ പിൻവലിച്ചതിനെതിരെ രാജ്യത്തെ വിവിധ കോടതികളിലുള്ള ഹരജികൾ സ്റ്റേ ചെയ്യണമെന്ന കേന്ദ്രസർക്കാറിെൻറ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.
നോട്ട് അസാധുവാക്കിയത് ചോദ്യംചെയ്ത് അതത് ഹൈകോടതികളിൽ നൽകിയിരിക്കുന്ന ഹരജിയുമായി സഹകരണ ബാങ്കുകൾക്ക് മുന്നോട്ടുപോകാമെന്നാണ് കേന്ദ്രത്തിൻറെ ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി വിധിപുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.