ന്യൂഡൽഹി: മുസ്‍ലിംകൾക്കെതിരെ കൊലവിളി പ്രസംഗവുമായി രാജ്യ തലസ്ഥാനത്ത് വിശ്വഹിന്ദു പരിഷത് റാലി. ഡൽഹിയിൽ നടന്ന വി.എച്ച്.പി ജൻ ആക്രോശ് റാലിയിലാണ് വിദ്വേഷ പ്രസംഗങ്ങൾ ഉണ്ടായത്. 'അവരുടെ തലയറുക്കൂ, കൈകൾ വെട്ടൂ' എന്നുമായിരുന്നു റാലിയിൽ തീവ്ര ഹിന്ദുത്വ അണികളോട് നേതാക്കളിലൊരാളായ ജഗത് ഗുരു യോഗേശ്വർ ആചാര്യയുടെ ആക്രോശം. 'ആവശ്യം വന്നാൽ അവരുടെ തലകളും കൈകളും വെട്ടണം. അങ്ങേയറ്റം, നിങ്ങൾ ജയിലിൽ പോയേക്കാം. അതിലപ്പുറമൊന്നും സംഭവിക്കില്ല. ഇത്തരത്തിൽ അവരെ പാഠംപഠിപ്പിക്കാനുള്ള സമയമായി. അവർ ഓരോരുത്തരേയും തിരിച്ചറിഞ്ഞ് ആക്രമിക്കണം' -ആചാര്യ പറഞ്ഞു.
'ലൈസൻസോടു കൂടിയോ അല്ലാതെയോ തോക്ക് കൈവശപ്പെടുത്തി അവരെ വകവരുത്തണം' എന്നാണ് മറ്റൊരു പ്രസംഗകനായ മഹന്ത് നവാൽ കിശോർദാസ് ആക്രോശിച്ചത്. 'തോക്കുകൾ സംഘടിപ്പിക്കണം. ലൈസൻസും. ഇനി ലൈസൻസ് കിട്ടിയില്ലെങ്കിൽ വിഷമിക്കേണ്ട. നിങ്ങളെ ആക്രമിക്കാൻ വരുന്നവർ ലൈസൻസുമായാണോ വരുന്നത്?. പിന്നെ നമുക്കെന്തിനാണ് ലൈസൻസ്?'- മഹന്ത് മൈക്കിലൂടെ അലറിവിളിച്ചു.
'നമ്മളൊന്നിച്ചാൽ ഡൽഹി പൊലീസ് കമ്മീഷണർ പോലും നമ്മെ ചായ തന്നെ സൽകരിക്കും. നമുക്കിഷ്ടമുള്ളത് ചെയ്യാം'- മഹന്ത് കൂട്ടിച്ചേർത്തു. വിദ്വേഷ പ്രസംഗകരെ ന്യായീകരിച്ച് രംഗത്തെത്തിയ വി.എച്ച്.പി വക്താവ് വിനോദ് ബൻസാൽ, ഇത് ജൻ ആക്രോശ് റാലിയാണെന്നും ജിഹാദികൾക്കുള്ള സന്ദേശമാണ് തങ്ങൾ കൈമാറിയതെന്നും അവകാശപ്പെട്ടു. 'ജനങ്ങൾ രോഷാകുലരാണ്. ആവശ്യമെങ്കിൽ അവർ ജിഹാദികൾക്കെതിരെ വാളെടുക്കും'- ബൻസാൽ വിശദമാക്കി. പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.