ആന്ധ്ര, ഒഡീഷ തീരങ്ങളിൽ ചുഴലിക്കാറ്റ്​ മുന്നറിയിപ്പ്​; മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്​

ന്യൂഡൽഹി: ആന്ധ്ര, ഒഡീഷ തീരങ്ങളിൽ ചുഴലിക്കാറ്റ്​ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്​. ആന്ധ്രപ്രദേശിന്‍റെ വടക്കൻ തീരദേശ ജില്ലകളിലും ഒഡീഷയിലെ തെക്കൻ ജില്ലകളിലും ചുഴലിക്കാറ്റുണ്ടാവുമെന്നാണ്​ മുന്നറിയിപ്പ്​.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമാവുമെന്നും അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറു​െമന്നുമാണ്​ മുന്നറിയിപ്പ്​. ചുഴലിക്കാറ്റിന്​ സമാനമായ കാറ്റ്​ രണ്ട്​ ദിവസത്തേക്ക്​ തുടരും. ഞായറാഴ്ചയോടെ കാറ്റ്​ മണിക്കൂറിൽ 55 കിലോ മീറ്റർ വേഗം കൈവരിക്കും.തിങ്കളാഴ്ചയോടെ ഇതിന്‍റെ പ്രഭാവം കുറയുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്​ വ്യക്​തമാക്കുന്നു.

ഇതുമൂലം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴക്ക്​ സാധ്യതയുണ്ട്​. ഛത്തീസ്​ഗഢിലും തെലങ്കാനയിലും മഴയുണ്ടാകും. മത്സ്യതൊഴിലാളികൾ മത്സ്യബന്ധത്തിന്​ പോകരുതെന്ന്​ കാലാവസ്ഥ വകുപ്പ്​ അറിയിച്ചു​. കടലിലുള്ളവർ ശനിയാഴ്ചയോടെ തീരത്ത്​ തിരിച്ചെത്തണമെന്നും നിർദേശം നൽകി. 

Tags:    
News Summary - Cyclone alert issued for Andhra, Odisha as low pressure area over Bay of Bengal intensifies into depression

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.