ഗജക്ക് പിന്നാലെ ഫെതായ്​ ചുഴലിക്കാറ്റ്​; ആന്ധ്രയിൽ ഒര​ു മരണം

അമരാവതി: കനത്ത നാശം വിതച്ച ഗജക്ക് പിന്നാലെയെത്തിയ ‘​െഫതായ്​’ ചുഴലിക്കാറ്റിൽ ആന്ധ്രയിൽ ഒരു മരണം. ആന്ധ്രപ്രദേ ശിലെ തീരദേശ ജില്ലകളിൽ തിങ്കളാഴ്​ച രാവിലെ മുതൽ കനത്ത മഴയുണ്ട്​. മണിക്കൂറിൽ 85-90 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ക ാറ്റിൽ നിരവധി മരങ്ങൾ കടപുഴകി.

നൂറുകണക്കിന്​ വൈദ്യുതി തൂണുകൾ തകർന്നു. ഇൗസ്​റ്റ്​ ഗോദാവരി ജില്ലയിൽ കത്രേനി കോണ, തല്ലറേവു, മൽകിപുരം എന്നിവിടങ്ങളിൽ കനത്ത തോതിൽ മണ്ണിടിച്ചിലുണ്ടായി​. 20,000 ആളുകളെ പലയിടങ്ങളിൽ നിന്നായി മാറ്റിപ്പാർപ്പിച്ചു. വൈദ്യുതിബന്ധം പാടെ നിലച്ചതിനാൽ ഇതു വഴിയുള്ള ട്രെയിൻ ഗതാഗതവും നിലച്ചു. വിജയവഡ നഗരത്തിൽ കനത്ത മഴപെയ്യുന്നത്​ ഇവിടെ നിന്നുള്ള വിമാന ഗതാഗതത്തെയും ബാധിച്ചു​.

വിജയവാഡയിലാണ്​ മണ്ണിടിഞ്ഞ്​ 28കാരൻ മരിച്ചത്​. മരിച്ചയാളുടെ കുടുംബത്തിന്​ അടിയന്തരാശ്വാസമായി കൃഷ്​ണ ജില്ല കലക്​ടർ ബി. ലക്ഷ്​മി കാന്തം 50,000 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്​. തീരദേശ ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്​.

ചുഴലിക്കാറ്റിന് മുന്നോടിയായി വിശാഖപട്ടണം, കിഴക്കൻ ഗോദാവരി, പടിഞ്ഞാറൻ ഗോദാവരി, കൃഷ്ണ, തീരദേശ ആന്ധ്രയിലെ ഗുണ്ടൂർ ജില്ല, പുതുച്ചേരിയിലെ യാനം ജില്ല എന്നിവിടങ്ങളിൽ റിയൽ ടൈം ഗവേണൻസ് സൊസൈറ്റി ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു. ദേശീയ, സംസ്ഥാന ദുരിത പ്രതികരണ സേനകൾ ഏതു പ്രതിസന്ധിയെയും നേരിടാൻ രംഗത്തുണ്ട്​. കഴിഞ്ഞ നവംബറിൽ ന്യൂനമർദത്തെ തുടർന്ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റ് ആന്ധ്രാ, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്​ടം വിതച്ചിരുന്നു.

Tags:    
News Summary - Cyclone Phethai makes landfall in Andhra Pradesh- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.