ന്യൂഡല്‍ഹി: ടൗട്ടേ ചുഴലിക്കാറ്റിന് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് രൂപപ്പെട്ടുവരുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ മുന്നറിയിപ്പ്. തെക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന അന്തമാൻ കടലിൽ മേയ് 22 ഒാടുകൂടി ന്യൂനമർദം രൂപപ്പെടാനിടയുണ്ട്. ഈ മാസം 23ഓടെ വ്യക്തമായ ചിത്രം ലഭിക്കുമെന്നും 27ഓടെ ചുഴലിക്കാറ്റായി തീരത്തേക്ക് അടുക്കുമെന്നുമാണ് മുന്നറിയിപ്പ്.
ന്യൂനമർദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായാൽ 'യാസ്' എന്ന പേരിലാവും അറിയപ്പെടുക. ഊഴമനുസരിച്ച് ഒമാനാണ് ഇക്കുറി ചുഴലിക്കാറ്റിന് 'യാസ്' എന്ന് പേരിട്ടത്. 26ന് ൈവകീട്ട് ഒഡിഷ, പശ്ചിമബംഗാൾ ഭാഗങ്ങളിലേക്കാണ് 'യാസ്' നീങ്ങുക. ചുഴലിക്കാറ്റിെൻറ സ്വാധീനത്താൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ട്. അതിനാൽ കനത്തമഴ തുടരും. ന്യൂനമർദത്തിെൻറ പ്രതീക്ഷിക്കുന്ന സഞ്ചാരപഥത്തിൽ കേരളം വരുന്നില്ല. ന്യൂനമർദ രൂപവത്കരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദീനാവസ്ഥയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളും ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും നിരീക്ഷിച്ചുവരുകയാണ്.
തമിഴ്‌നാട് തീരത്തും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും 22 മുതൽ 23വരെ 45-55 കിേലാമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. തെക്കൻ തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണകേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.