പനജി: 51ാമത് ദേശീയ ചലച്ചിത്രമേളയില്‍ ഡെന്‍മാര്‍ക്കില്‍ നിന്നുള്ള 'ഇന്‍ റ്റു ദി ഡാര്‍ക്ക്നെസ്' (സംവിധാനം-ആന്‍ഡേന്‍ റഫേൻ) മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്‌കാരം 'ദി സൈലന്‍റ് ഫോറസ്റ്റ്' എന്ന തായ്‌വാനീസ് ചിത്രത്തിലൂടെ ഷെൻ നീൻ കോ നേടി. അതേ ചിത്രത്തിലെ അഭിനയത്തിന് ഷൂവാൻ ലിയു മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. 'ഐ നെവര്‍ ക്രൈ' എന്ന ചിത്രത്തിലെ അഭിനയത്തിന് പോളിഷ് താരം സോഫിയ സ്റ്റവേയാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നവാഗത സംവിധായകന്‍ 'വാലന്‍റീനേ' എന്ന ബ്രസീലിയന്‍ ചിത്രത്തിലൂടെ കാസിനോ പെരേര സ്വന്തമാക്കി.
ആസാമീസ് സംവിധായകൻ ക്രിപാല്‍ കലിതയുടെ 'ബ്രിഡ്ജ്', കാമന്‍ കവ്ലെവ് സംവിധാനം ചെയ്ത ബൾഗേറിയന്‍ ചിത്രം 'ഫെബ്രുവരി' എന്നിവ പ്രത്യേക ജൂറി പരാമര്‍ശം നേടി. എസി.എഫ്.ടി യുനെസ്‌കോ ഗാന്ധിപുരസ്‌കാരം ഫലസ്തീന്‍ സംവിധായകന്‍ അമീന്‍ നയേഫ ഒരുക്കിയ '200 മീറ്റേഴ്‌സ്' എന്ന ചിത്രത്തിന് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.