ഡാർജീലിങ്: ഗൂർഖാലാൻഡ് പ്രേക്ഷാഭം തുടരുന്ന പശ്ചിമ ബംഗാളിലെ ഡാർജീലിങ്ങിൽ സംഘർഷാവസ്ഥക്ക് അയവില്ല. ശനിയാഴ്ച പൊലീസ് വെടിവെച്ചുകൊന്നതായി പറയുന്ന പ്രവർത്തകെൻറ മൃതദേഹവുമായി ഗൂർഖ ജൻമുക്തി മോർച്ച (ജി.ജെ.എം) ചൗക്ബസാറിൽ പ്രകടനം നടത്തി. ആയിരക്കണക്കിന് പേരാണ് കരിെങ്കാടികളുമായി തടിച്ചുകൂടിയത്.
ശനിയാഴ്ച പ്രക്ഷോഭകരും പൊലീസും തമ്മിൽ സിങ്മാരിയിലുണ്ടായ സംഘർഷത്തിൽ പൊലീസ് വെടിവെച്ചെന്നും രണ്ടുപേർ കൊല്ലപ്പെെട്ടന്നുമാണ് ജി.ജെ.എമ്മിെൻറ ആരോപണം. എന്നാൽ, പൊലീസും മുഖ്യമന്ത്രി മമത ബാനർജിയും ഇത് നിഷേധിച്ചിട്ടുണ്ട്്. വെടിവെച്ചില്ലെന്നും സംഘർഷത്തിലാണ് ഒരാൾ മരിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.
ഡാർജീലിങ്ങിൽനിന്ന് പൊലീസിനെയും സുരക്ഷ വിഭാഗത്തെയും ഉടൻ പിൻവലിക്കണമെന്ന് ഞായറാഴ്ച പ്രകടനത്തിൽ പെങ്കടുത്തവർ ആവശ്യപ്പെട്ടു. ഇതിലൂടെ മാത്രമേ ചർച്ചക്ക് അന്തരീക്ഷം ഒരുങ്ങുകയുള്ളൂവെന്നും തങ്ങൾക്ക് ജനാധിപത്യപരമായി സമരം നടത്താൻ അവസരം ഒരുക്കണമെന്നുമാണ് ജി.ജെ.എം നിലപാട്. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമിച്ചാല്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്ന് ജി.ജെ.എം തലവന്‍ ബിമല്‍ ഗുരുങ് മുന്നറിയിപ്പ് നല്കി.
സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ സുരക്ഷ സന്നാഹങ്ങൾ മലയോര ജില്ലയിലുടനീളം ഒരുക്കിയിട്ടുണ്ട്. സൈന്യവും പൊലീസും ഞായറാഴ്ച പലയിടങ്ങളിലും റൂട്ട്മാർച്ച് നടത്തി. സർക്കാർ ഒാഫിസുകൾക്കും മറ്റും പൊലീസ് കാവൽ ഏർപ്പെടുത്തി. നിരവധി സ്ഥലങ്ങളിൽ വനിത പൊലീസിനെയും വിന്യസിച്ചു.
അതിനിടെ, അക്രമം ഉപേക്ഷിക്കണമെന്ന് സമരക്കാരോട് ആവശ്യപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ഏതുപ്രശ്നവും ചർച്ചയിലൂടെ പരിഹരിക്കാമെന്ന് പറഞ്ഞു. ‘‘ജനാധിപത്യരാജ്യത്ത് അക്രമത്തിലൂടെ ഒരു പ്രശ്നവും പരിഹരിക്കാനാവില്ല. ജനങ്ങൾ സമാധാനം പാലിക്കണം. പരസ്പര ചർച്ചയിലൂടെ മാത്രമേ ഏതു പ്രശ്നത്തിനും പരിഹാരമുണ്ടാവൂ’’ -രാജ്നാഥ് പറഞ്ഞു. സ്ഥിതിഗതികൾ സംബന്ധിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.