വിജയവാഡ: സുരക്ഷിതമെന്ന് അധികൃതർ ആവർത്തിച്ച് അവകാശപ്പെടുന്നതിനിടയിലും ആധാർ വിവരങ്ങൾ വീണ്ടും ചോർന്നു, ഒപ്പം ആധാറുമായി ബന്ധിപ്പിച്ചിരുന്ന മതം, ജാതി, ബാങ്ക് അക്കൗണ്ട് തുടങ്ങിയ സുപ്രധാന വിവരങ്ങളും. ആന്ധ്രപ്രദേശ് സർക്കാറിെൻറ ഭവന നിർമാണ കോർപറേഷെൻറ വെബ്സൈറ്റിൽനിന്നാണ് 1.34 ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നത്. ഹൈദരാബാദിലെ സൈബർ സുരക്ഷ വിദഗ്ധൻ കൊഡാലി ശ്രീനിവാസ് ആണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നത്. ഇതേതുടർന്ന് വെബ്സൈറ്റ് പൂട്ടി.
ആധാർ നമ്പർ, ബാങ്ക് ശാഖ, അക്കൗണ്ട് നമ്പർ, പിതാവിെൻറ പേര്, വിലാസം, പഞ്ചായത്ത്, മൊബൈൽ ഫോൺ നമ്പർ, റേഷൻകാർഡ് നമ്പർ, ജോലി, മതം, ജാതി തുടങ്ങിയ വിവരങ്ങളാണ് പുറത്തായത്.
ആധാർ ഉപയോഗപ്പെടുത്തി ആന്ധ്ര സർക്കാർ ഗുണഭോക്താക്കളുടെ പ്രഫൈൽ തയാറാക്കിയതാണ് തിരിച്ചടിയായത്. ആധാർ നമ്പർ ഉപയോഗിച്ച് വിവിധ വകുപ്പുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് ഡാറ്റാബേസ് തയാറാക്കുകയാണ് സർക്കാർ ചെയ്തത്. ആധാറുമായി വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ചേർക്കുകയും ചെയ്തു. ഇതുവഴി വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് മുതൽ താമസസ്ഥലം വരെ തിരിച്ചറിയാം. ഇതിന് സഹായിക്കുന്ന ‘ജിയോ ടാഗിങ്’ സംവിധാനവും ഇതോടൊപ്പമുണ്ട്. അതിനാൽ, ഹാക്ക് ചെയ്യാതെ ഏതു വിവരവും വെബ്സൈറ്റിൽ നിന്നെടുക്കാം. 1.3 ലക്ഷം പേരുടെ ആധാർ വിവരം പുറത്തായെന്നു മാത്രമല്ല, 50 ലക്ഷത്തോളം പേരെ അവരുടെ മതം, ജാതി, താമസസ്ഥലം തുടങ്ങിയവ വഴി തരംതിരിക്കാനും കഴിയും.
ജനങ്ങളുടെ പ്രഫൈൽ തയാറാക്കാൻ ആധാർ വിവരം ഉപയോഗിക്കുന്നില്ലെന്ന് ആധാർ നൽകുന്ന ഏജൻസിയായ സവിേശേഷ തിരിച്ചറിയൽ അതോറിറ്റി(യു.െഎ.ഡി.എ.െഎ) തലവൻ സുപ്രീംകോടതിയിൽ വ്യക്തമാക്കിയതിനുപിറകെയാണ് ചോർച്ച പുറത്തായത്. ആധാർ ജനങ്ങളുടെ മത, ജാതി വിവരം ശേഖരിക്കാൻ ഉപയോഗിക്കില്ലെന്നാണ് യു.െഎ.ഡി.എ.െഎ തലവൻ കോടതിയിൽ ബോധിപ്പിച്ചത്.
ആന്ധ്ര സർക്കാർ തയാറാക്കിയ പ്രഫൈൽ വിവരങ്ങൾ പൊതുവായി ലഭ്യമാണെന്നും രാഷ്ട്രീയപാർട്ടികൾക്കുൾപ്പെടെ ഇവ ദുരുപയോഗപ്പെടുത്താമെന്നും ശ്രീനിവാസ് പറയുന്നു. ആധാറിെൻറ ‘യുനിക്’ നമ്പറുമായി എന്തൊക്കെ കാര്യങ്ങൾ ബന്ധിപ്പിച്ചിട്ടുണ്ടെന്ന കാര്യത്തിൽ യു.െഎ.ഡി.എ.െഎക്ക് ഒരു ധാരണയുമില്ല എന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.െഎ.ഡി.എ.െഎ വഴിയായിരിക്കില്ല, മറ്റു സർക്കാർ വകുപ്പുകൾ വഴിയായിരിക്കും ചോർച്ചയെന്നാണ് സൂചന. ‘പീപ്പ്ൾസ് ഹബ്’ എന്ന പേരിൽ ആന്ധ്ര സർക്കാർ കഴിഞ്ഞവർഷം ആരംഭിച്ച പദ്ധതിക്കുവേണ്ടി ശേഖരിച്ച വിവരങ്ങളാണ് ചോർന്നത്. 29 സർക്കാർ വകുപ്പുകളിൽനിന്ന് ശേഖരിച്ച വിവരങ്ങളാണ് ആധാർ നമ്പർ ഉപയോഗിച്ച് കൂട്ടിച്ചേർത്തത്. സംസ്ഥാനത്തെ തൊഴിലുറപ്പുപദ്ധതിയിൽ രജിസ്റ്റർ ചെയ്ത 89 ലക്ഷത്തിലേറെ പേരുടെ ആധാർ വിവരം ചോർന്നതായി മുമ്പ് ശ്രീനിവാസ് വെളിപ്പെടുത്തിയിരുന്നു.
ആധാർ നിയമത്തിലെ നിയന്ത്രണങ്ങളും വിവരങ്ങളുടെ സ്വകാര്യത സംബന്ധിച്ച വ്യവസ്ഥകളും തങ്ങൾ പാലിക്കുന്നുണ്ടെന്നും ചോർച്ച അന്വേഷിക്കുമെന്നും ആന്ധ്ര സർക്കാർ വ്യക്തമാക്കി. രാജ്യത്ത് ആദ്യമായി തുടങ്ങിയ സൈബർ സുരക്ഷ ഒാപറേഷൻസ് സെൻറർ കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.