മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമും വലംകൈ ഛോട്ട ശക്കീലും വഴിപിരിഞ്ഞതായി റിപ്പോര്‍ട്ട്. ദാവൂദിെൻറ സഹോദരന്‍ അനീസ് ഇബ്രാഹിമിനെ ചൊല്ലിയത്രെ വഴിപിരിയൽ. ദാവൂദിെൻറ അധോലോക സാമ്രാജ്യമായ ‘ഡി കമ്പനി’യുടെ സി.ഇ.ഒ ആയാണ് ഛോട്ട ശക്കീല്‍ അറിയപ്പെടുന്നത്. തുടക്കം മുതല്‍ ഒപ്പമുള്ള ശക്കീല്‍ ദാവൂദിെൻറ വിശ്വസ്തനാണ്. എന്നാല്‍, വഴിപിരിയല്‍ അഭ്യൂഹമാണെന്ന് ദാവൂദിെൻറ കുടുംബവുമായി ബന്ധപ്പെട്ടവരും തന്ത്രമാകാമെന്ന് പൊലീസ് വൃത്തങ്ങളും പറയുന്നു.
അനീസും ശക്കീലും തമ്മില്‍ നേരത്തേ മുതൽ ചേര്‍ച്ചയിലല്ല. ദാവൂദിെൻറ സഹോദരനെന്ന നിലയിൽ കമ്പനിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കാന്‍ അനീസ് ശ്രമിച്ചിരുന്നു. എന്നാല്‍, സഹോദരങ്ങളേക്കാള്‍ ദാവൂദിന് വിശ്വാസം ശക്കീലിനെയാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ‘ഡി കമ്പനി’യുടെ എല്ലാ ഓപറേഷനുകളും ശക്കീലിെൻറ തീരുമാനപ്രകാരമാണെന്നും ഇവര്‍ പറയുന്നു. ദാവൂദുമായി പിണങ്ങിയ ശക്കീല്‍ കറാച്ചിയില്‍നിന്ന് മാറിയതായാണ് റിപ്പോർട്ട്. ‘ഡി കമ്പനി’ക്കെതിരെ ആഗോള വ്യാപക നടപടിക്ക് ശ്രമിക്കുന്ന സാഹചര്യത്തില്‍ ദാവൂദിെൻറ തന്ത്രമാകാം ‘വഴിപിരിയല്‍’ എന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.