ആന്ധ്ര മുൻ മുഖ്യമന്ത്രിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് അനിൽ ആന്‍റണി

ന്യൂഡൽഹി: അംഗത്വം സ്വീകരിച്ചതിനു പിന്നാലെ ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് അംഗവുമായിരുന്ന കിരൺ കുമാർ റെഡ്ഡിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് അനിൽ ആന്റണി. രണ്ടുദിവസത്തിനിടെ രണ്ടാമത്തെ കോൺഗ്രസ് അംഗമാണ് ബി.ജെ.പിയിലെത്തുന്നത്.

കിരൺ കുമാറിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അനിൽ ആന്റണി പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണിയുടെ മകനായ അനിൽ ആന്റണി വ്യാഴാഴ്ചയാണ് ബി.ജെ.പിയിൽ ചേർന്നത്. ഇന്ത്യയുടെ അടിസ്ഥാന താൽപര്യം മുൻ നിർത്തി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അനിൽ ആന്റണി വ്യക്തമാക്കി.

​കോൺഗ്രസ് വിടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നായിരുന്നു കിരൺ കുമാർ റെഡ്ഡിയുടെ പ്രതികരണം. എന്റെ രാജാവ് വളരെ ബുദ്ധിമാനാണ്. അദ്ദേഹത്തിന് സ്വന്തം നിലക്ക് ചിന്തിക്കാൻ കഴിവില്ല. മറ്റാരുടെയും ഉപദേശം സ്വീകരിക്കുകയുമില്ല-ബി.ജെ.പി അംഗമായതിനു പിന്നാലെ റെഡ്ഡി പറഞ്ഞു.

Tags:    
News Summary - Day after joining BJP, Anil Antony welcomes ex Andhra Chief minister to party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.