ന്യൂഡൽഹി: കോവിഷീൽഡ്-കോവാക്സിൻ വാക്സിൻ മിക്സിങ്ങ് പരീക്ഷണങ്ങൾക്ക് അനുമതിയുമായി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിലായിരിക്കും ഇതുമായി ബന്ധപ്പെട്ട പരീക്ഷണം നടത്തുക. ക്ലിനിക്കൽ പരീക്ഷണങ്ങൾക്കുള്ള അനുമതിയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. തുടർന്ന് വിശദമായ പരിശോധനകളുണ്ടാവും.
ജൂലൈ 29ന് ഡി.സി.ജി.എയുടെ വിദഗ്ധ സമിതിയാണ് ഇത്തരമൊരു പരീക്ഷണം നടത്താൻ നിർദേശിച്ചത്. 300 ആരോഗ്യപ്രവർത്തകർക്ക് രണ്ട് വാക്സിനും ഒരുമിച്ച് നൽകി നാലാംഘട്ട പരീക്ഷണം നടത്താനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.
ഒരു വ്യക്തിക്ക് തന്നെ കോവിഷീൽഡിേന്റയും കോവാക്സിേന്റയും ഓരോ ഡോസുകൾ നൽകിയാണ് പരീക്ഷണം നടത്തുക. രണ്ട് വ്യത്യസ്ത വാക്സിനുകൾ നൽകിയവരിൽ കൂടുതൽ ആന്‍റിബോഡി കണ്ടെത്തിയതിനെ തുടർന്നാണ് ഇതുമായി ബന്ധപ്പെട്ട വിശദപരീക്ഷണത്തിന് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.