ഭോപ്പാൽ: മധ്യപ്രദേശിൽ പൊലീസ് സേനയിൽ സ്ഥലംമാറ്റം പ്രഖ്യാപിച്ചപ്പോൾ പട്ടികയിൽ മരിച്ച പൊലീസുകാരനും നേരത്തെ വിരമിച്ച പൊലീസുകാരനും ഉൾപ്പെട്ടു. സംഭവം വിവാദമായതോടെ അച്ചടിപ്പിശകാണെന്ന വിശദീകരണവുമായി ആഭ്യന്തരവകുപ്പ് രംഗത്തെത്തി.
167 ഡി.എസ്.പിമാരെയും സബ്-ഡിവിഷണൽ ഓഫിസർമാരെയും സ്ഥലംമാറ്റിയാണ് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്. ഇതിൽ ഡി.എസ്.പി ജിതേന്ദ്ര യാദവിന് ഗ്വാളിയോറിലെ 26ാം ബറ്റാലിയനിലേക്ക് സ്ഥലംമാറ്റം നൽകിയിരുന്നു. എന്നാൽ, ആറ് മാസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ച ഉദ്യോഗസ്ഥനാണ് ജിതേന്ദ്ര യാദവ്.
ഒന്നര വർഷം മുമ്പ് വിരമിച്ച ശശിഭൂഷൺ സിങ് രഘുവംശി എന്ന ഉദ്യോഗസ്ഥനും സ്ഥലംമാറ്റം കിട്ടി. ശിവപുരിയിലെ 18ാം ബറ്റാലിയനിലേക്കായിരുന്നു സ്ഥലംമാറ്റം.
പട്ടികയിലെ തെറ്റ് അച്ചടിപ്പിശകാണെന്ന് വിശദീകരിച്ച ആഭ്യന്തര വകുപ്പ് ഈ പേരുകൾ ഒഴിവാക്കി പട്ടിക തിരുത്തി പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.