ശ്രീനഗർ: ജമ്മു-കശ്മീരിലെ പ്രശസ്തമായ അമർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർഥാടനത ്തിനിടെ കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ ആറുപേർ കൂടി മരിച്ചു. ഇതോടെ ഇത്തവണ തീർഥാടനം ത ുടങ്ങി 19 ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 22 ആയി.
മരിച്ചവരിൽ 18 പേർ തീർഥാടകരും രണ്ടുപേർ വളൻറിയർമാരും രണ്ടുപേർ സുരക്ഷ ജീവനക്കാരുമാണ്. കല്ലുകൾ വീണും മറ്റും 30 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 3888 മീറ്റർ ഉയരത്തിലുള്ള ക്ഷേത്രത്തിലും പരിസരത്തും ഒാക്സിജെൻറ കുറവുമൂലമുണ്ടാവുന്ന ഹൃദയാഘാതമാണ് മരണങ്ങൾക്ക് പ്രധാന കാരണം. ആഗസ്റ്റ് 15 വരെ നീളുന്ന തീർഥയാത്രയിൽ ഇതുവരെ രണ്ടര ലക്ഷത്തോളം പേർ ക്ഷേത്രത്തിലെത്തിയതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.