പ്രതീകാത്മക ചിത്രം

ഉത്തർപ്രദേശിൽ റെയിൽവേ ട്രാക്കിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി

ല​ഖ്നോ: ഉത്തർപ്രദേശ് സീതാപൂരിൽ റെയിൽവേ ട്രാക്കിൽ യുവാവിന്‍റെ മൃതദേഹം തലയില്ലാത്ത നിലയിൽ കണ്ടെത്തി. ഒരു മണിക്കൂർ നീണ്ട പരിശോധനക്ക് ശേഷവും മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല.

സംഭവസ്ഥലത്തിനടുത്ത് നിന്ന് ഒരു സൈക്കിളും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. രാംകോട്ട് പൊലീസ് സ്റ്റേഷനിലെ കാറ്റിലി ചൗക്കി ഏരിയയിലെ ലോക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

സമീപത്തു നിന്ന് സൈക്കിളും മദ്യക്കുപ്പികളും കണ്ടെത്തിയതിനാൽ മദ്യ ലഹരിയിലായിരുന്ന യുവാവ് ടെയിനിടിച്ച് മരിച്ചതാവാനാണ് സാധ്യതയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.

Tags:    
News Summary - Decapitated Body Of Man Found On Railway Track In Sitapur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.