മുംബൈ: ചലച്ചിത്ര ഗാനരചയിതാവും കവിയുമായ ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ നടി കങ്കണ റണാവത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി. സ്വകാര്യ വാർത്താ ചാനലിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയതിനാണ് മുംബൈ അന്ധേരിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് മുമ്പാകെ അക്തർ ക്രിമിനൽ പരാതി നൽകിയത്. സുശാന്ത് സിങ് രജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട് കങ്കണ തെൻറ പേര് അനാവശ്യമായി വലിച്ചിഴച്ചതായി പരാതിയിൽ ഉന്നയിച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി കങ്കണക്ക് സമൺസ് അയച്ചിരുന്നു. ഫെബ്രുവരി ഒന്നിന് അക്തറിക്ക് വേണ്ടി അഭിഭാഷകൻ നിരഞ്ജന്‍റെ വാദങ്ങൾ കേട്ട ശേഷമായിരുന്നു കോടതി നടപടി. ഇന്ത്യൻ പീനൽ കോഡിലെ 499, 500 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് കങ്കണക്കെതിരേ ചുമത്തിയിരുന്നത്. ജാവേദ് അക്തറും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കോടതി ഉത്തരവ് ലഭിച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് കങ്കണക്കെിതിരേ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
ജൂലൈ 19 ന് കങ്കണ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞപ്പോൾ തനിക്കെതിരേ തെറ്റായ പ്രസ്താവന നടത്തിയതായാണ് അക്തർ പരാതിയിൽ പറയുന്നത്. തനിക്ക് സുശാന്തിന്‍റെ മരണത്തെകുറിച്ച് ഒരു വിവരവും ഇല്ലാതിരിക്കെയാണ് കങ്കണ തന്‍റെ പേര് വലിച്ചിഴച്ചതെന്നും ഓവേദ് അക്തർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.