ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് സിഗ് സോസര്‍ അസോള്‍ട്ട് റൈഫിള്‍ വാങ്ങാന്‍ അനുമതി നല്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ചൈനയുടെയും പാക്കിസ്ഥാന്റെയും അതിര്‍ത്തി മേഖലയിൽ നില്ക്കുന്ന സൈനികരുടെ കരുത്ത് വര്‍ധിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഈ നടപടി. 800 കോടി രൂപ വിലമതിക്കുന്ന 70,000 ത്തിലധികം ആക്രമണ റൈഫിളുകൾ വാങ്ങാനാണ് ഇന്ത്യൻ സൈന്യത്തിന് അനുമതി ലഭിച്ചത്.
ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സിലിന്റെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായതെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. രണ്ടു വര്‍ഷം മുമ്പാണ് ആദ്യമായി സൈന്യം അമേരിക്കയില്‍ നിന്ന് സിഗ് സോയര്‍ അസോള്‍ട്ട് റൈഫിളുകള്‍ വാങ്ങിയത്. അന്നു മുതല്‍ എല്ലാ സൈനിക നീക്കങ്ങളിലും സൈനികര്‍ ഇത് വളരെ മികച്ച രീതിയില്‍ ഉപയോഗിച്ചു വരികയാണെന്ന് പറയുന്നു.
താരതമ്യേന വലിപ്പം കുറഞ്ഞ തിരയുള്ള ഇന്സാസിനു പകരം വലിപ്പമുള്ള തിരയുള്ള റൈഫിളിനെ തേടിയുള്ള അന്വേഷണം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സൈന്യം ആരംഭിച്ചിരുന്നു. ഒടുവില്‍ ആ തിരച്ചില്‍ സിഗ് സോയര്‍ റൈഫിളില്‍ അവസാനിക്കുകയായിരുന്നു.
5.56x45 മില്ലിമീറ്റര്‍ വലുപ്പമുള്ള തിരയുള്ള ഇന്സാസിനെ അപേക്ഷിച്ച് 7.62x51 മില്ലിമീറ്റര്‍ വലിപ്പമുള്ളതാണ് സിഗ് സോയര്‍ റൈഫിളിന്റെ തിര. 72,000 റൈഫിളിനായി 700 കോടി രൂപ നല്‍കിയുള്ള കരാറില്‍ മുമ്പേ തന്നെ ഇന്ത്യ ഒപ്പുവെച്ചിരുന്നു. അമേരിക്കന്‍ ആയുധ നിര്‍മാതാക്കളായ സിഗ് സോയറാണ് ഈ റൈഫിള്‍ നിര്‍മിക്കുന്നത്.
ഇതുകൂടാതെ, ഇന്ത്യയും റഷ്യയും സംയുക്ത സംരംഭമായി നിര്‍മിക്കുന്ന ഏഴു ലക്ഷം എകെ-203 തോക്കുകള്‍ കൂടിയെത്തുന്നതോടെ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്. ജമ്മുകശ്മീരിലും മറ്റുമുള്ള ഭീകരവാദത്തിനെതിരേയുള്ള പോരാട്ടത്തിനും മറ്റ് സൈനിക നീക്കങ്ങള്‍ക്കും കൂടുതല്‍ കരുത്തു പകരുന്ന നടപടിയായാണ് സിഗ് സോയര്‍ റൈഫിള്‍സ് വാങ്ങുന്നതിനെ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.