കർഷക മാർച്ചിനിടെ സംഘർഷം; ഗ്രനേഡ്​ ​പ്രയോഗിച്ചു, സ്​റ്റേഡിയങ്ങൾ ജയിലുകളാക്കി മാറ്റാൻ അനുമതി തേടി

ന്യൂഡൽഹി: കേന്ദ്രസർക്കാരി​െൻറ കാർഷിക നയങ്ങൾക്കെതിരായ 'ഡൽഹി ചലോ' കർഷക മാർച്ചിൽ വെള്ളിയാഴ്​ചയും സംഘർഷം. ഡൽഹി -ഹരിയാന അതിർത്തിയിൽ കർഷകർക്ക്​ നേരെ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു.

കർഷകർ രാജ്യതലസ്​ഥാനത്തേക്ക്​ അടുക്കുന്നതോടെ സ്​റ്റേഡിയങ്ങൾ ജയിലുകളാക്കി മാറ്റാൻ ഡൽഹി പൊലീസ്​ സർക്കാറിനോട്​ അനുമതി തേടി. ഒമ്പതോളം സ്​റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കി മാറ്റാനാണ്​ പൊലീസി​െൻറ നീക്കം.


രണ്ടുദിവസമായി നടക്കുന്ന മാർച്ചിൽ നൂറുകണക്കിന്​ കർഷകരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​.

അതേസമയം കർഷക മാർച്ചിന്​ നേരെ ഡൽഹി അതിർത്തി​യിൽവെച്ച്​ പൊലീസ്​ ഗ്രനേഡ്​ പ്രയോഗിച്ചു. നേരത്തേ കണ്ണീർ വാതകവും കർഷകർക്ക്​ നേരെ പ്രയോഗിക്കുകയും ചെയ്​തിരുന്നു. ടിക്​രി അതിർത്തിയിലും സംഘർഷം തുടരുകയാണ്​.


നിലവിൽ ഡൽഹി അതിർത്തിയിൽ പൊലീസ്​ വാഹനങ്ങൾ തടയുകയാണ്​. കൂടുതൽ പൊലീസുകാരെ പ്രദേശത്ത്​ വിന്യസിക്കുകയും ചെയ്​തു. 

മൂന്നിലധികം തവണയാണ്​ പൊലീസ്​ പ്രതിഷേധക്കാർക്ക്​ നേരെ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചത്​. ​70 വയസിന്​ മുകളിലുള്ളവരാണ്​ കർഷകരിൽ അധികവും. പലർക്കും ശ്വാസതടസവും ശാരീകരിക അസ്വസ്​ഥതകളും അനുഭവപ്പെട്ടു. ഒരു കർഷകനെ പോലും രാജ്യ തലസ്​ഥാനത്തേക്ക്​ കടക്കാൻ അനുവദിക്കില്ലെന്നാണ്​ പൊലീസ്​ നിലപാട്​. എന്നാൽ എന്തുവന്നാലും തങ്ങൾ പ്രതിഷേധവുമായി മു​േമ്പാട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ്​ കർഷകർ.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.