കർഷക സമരം മൂന്നാം ദിവസം; കൂടുതൽ കർഷകർ ഡൽഹിയിലേക്ക്​

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച്​ വിവിധ സംസ്​ഥാനങ്ങളിലെ കർഷകർ രാജ്യതലസ്​ഥാനത്തേക്ക്​ നടത്തുന്ന 'ഡൽഹി ചലോ മാർച്ച്​' മൂന്നാം ദിവസത്തിലേക്ക്​. സമരം അടിച്ചമർത്താൻ പൊലീസ്​ ശ്രമിക്കുന്ന​തിനെ തുടർന്ന്​ ​കൂടുതൽ കർഷകർ ഡൽഹിയിലേക്ക്​ എത്തുമെന്നാണ്​ വിവരം.

അരലക്ഷത്തോളം പേരാണ്​ നിലവിൽ രാജ്യതലസ്​ഥാനത്തേക്ക്​ തിരിച്ചിരിക്കുന്നത്​. വ്യാഴാഴ്​ചയും വെള്ളിയാഴ്​ചയും കർഷകർക്ക്​ നേ​രെ ഗ്രനേഡും കണ്ണീർ വാതകവും ജലപീരങ്കിയും പൊലീസ്​ പ്രയോഗിച്ചിരുന്നു. കർഷകർ പിന്മാറാൻ തയാറാ​ല്ലെന്ന്​ അറിയിച്ചതോടെ ഡൽഹിയിലെ ബുരാരിയിലെ ​ൈമതാനത്ത്​ പ്രവേശിക്കാൻ പൊലീസ്​ അനുമതി നൽകി. അതേസമയം പ്രതിഷേധിക്കുന്ന കർഷകർക്ക്​ ആവശ്യമായ സഹായം ചെയ്​തു നൽകാൻ ഡൽഹി സർക്കാർ അധികൃത​രോട്​ ആവശ്യപ്പെട്ടു.

കർഷകരുടെ പ്രതിഷേധം ശക്തമായതോടെ കർഷകരുമായി ഡിസംബർ മൂന്നിന്​ ചർച്ച നടത്തുമെന്ന്​ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ്​ തോമർ വീണ്ടും അറിയിച്ചു. വിളവ്​ ഇറക്കുന്ന സമയവും കോവിഡ്​ 19ഉം പരിഗണിച്ച്​ സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം കർഷകരോട്​ ആവശ്യപ്പെട്ടു. അതേസമയം ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ്​ കർഷകരുടെ തീരുമാനം. 

Tags:    
News Summary - Delhi Chalo March More farmers to join protest today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.