ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനം വളയാനൊരുങ്ങി കർഷകർ. മാർച്ചുമായി എത്തിയ കർഷകരെ ഡൽഹിയിലേക്ക് പ്രവേശിപ്പിക്കാതെ അതിർത്തികളിൽ തടഞ്ഞു. വ്യാഴാഴ്ചത്തെ പ്രതിഷേധത്തിെൻറ ബാക്കി അലയൊലികൾ വെള്ളിയാഴ്ചയുണ്ടാകുമെന്നാണ് വിവരം.
പാനിപത്ത്, സിർസ, കുരുക്ഷേത്ര, ഫത്തേഹാബാദ്, ജിന്ദ് എന്നീ അതിർത്തി പ്രദേശങ്ങൾ കർഷകർ ഒത്തുകൂടി പ്രതിഷേധിക്കുകയാണ്. ഈ പ്രദേശം പൊലീസിെൻറ കനത്ത സുരക്ഷയിലാണ്.
ഡൽഹിയിലെത്തിയാൽ സമരം എത്രദിവസം നീണ്ടാലും അവിടെ തുടരാൻ തയാറാണെന്ന് കർഷകർ വ്യക്തമാക്കി. അതേസമയം ഡൽഹി അതിർത്തിയിൽ വൻ സുരക്ഷ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രസർക്കാറിെൻറ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലെ കർഷകരുടെ നേതൃത്വത്തിലാണ് 'ഡൽഹി ചലോ' മാർച്ച്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് കർഷകരുടെ ആഹ്വാനം.
കഴിഞ്ഞ 12- 15 മണിക്കൂറിനിടെ രാജ്യതലസ്ഥാനം കനത്ത പ്രതിഷേധങ്ങൾക്കാണ് സാക്ഷിയായത്. കർഷകരെ പൊലീസ് ഹരിയാന അതിർത്തികളിൽ തടയുകയും ജലപീരങ്കി ഉൾപ്പെടെ പ്രയോഗിക്കുകയും ചെയ്തു. കർഷകർക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചും അർധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചും കോൺക്രീറ്റ് ബാരിക്കേഡ് സ്ഥാപിച്ചും പ്രതിഷേധം അടിച്ചമർത്താനായിരുന്നു കേന്ദ്രസർക്കാറിെൻറ ശ്രമം. എന്നാൽ ഇതെല്ലാം മറികടന്ന് പതിനായിര കണക്കിന് കർഷകർ അതിർത്തികൾ പിന്നിട്ട് ഡൽഹിയിലേക്ക് നീങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.