ഡൽഹിയിൽ കോവിഡ്​ നിയന്ത്രണവിധേയമാകുന്നു; പ്രതിദിന രോഗികളുടെ എണ്ണം 5000ത്തിൽ താഴെയെത്തിയെന്ന്​ ആരോഗ്യമന്ത്രി

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ്​ നിന്ത്രണവിധേയമാകുകയാണെന്ന്​ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ. പ്രതിദിന രോഗികളുടെ എണ്ണം ഇന്ന്​ 5000ത്തിൽ താഴെയെത്തി. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ നിലവിലുള്ള 10 ശതമാനത്തിൽ നിന്നും താഴെയെത്തിയെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐയോട്​ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഡൽഹിയിൽ 7,498 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 10.59 ശതമാനമായിരുന്നു ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം 38,315 പേരാണ്​ ഇനി രോഗം ബാധിച്ച്​ ചികിത്സയിലുള്ളത്​.അതേസമയം, കോവിഡ്​ സ്ഥിതി വിലയിരുത്താൽ ഡൽഹി ദുരന്തനിവാര അതോറിറ്റി ഇന്ന്​ യോഗം ചേരുന്നുണ്ട്​. ലഫ്​റ്റനൻറ്​ ഗവർണർ അനിൽ ബെയ്​ജാൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നിയന്ത്രണങ്ങളിൽ ഇളവ്​ നൽകുന്നതിനെ സംബന്ധിച്ച്​ ചർച്ചയുണ്ടാകുമെന്നാണ്​ സൂചന.

യോഗത്തിൽ സ്​കൂളുകൾ തുറക്കാനുള്ള നിർദേശം മുന്നോട്ട്​ വെക്കുമെന്ന്​ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോവിഡിനെ തുടർന്ന്​ സ്​കൂളുകൾ അടച്ചത്​ കുട്ടികളുടെ പഠനത്തെ ബാധിച്ചില്ലെങ്കിലും മാനസികാരോഗ്യത്തെ സ്വാധീനിച്ചുവെന്ന്​ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Delhi Covid Situation Under Control, Less Than 5,000 Cases Today: Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.