ന്യൂഡൽഹി: ഡൽഹി സർക്കാറിന്റെ മദ്യനയത്തിൽ അഴിമതി ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ ഇന്ത്യ ഹെഡ് ടി.വി ചാനലിന്റെ വാണിജ്യവിഭാഗം തലവനും പ്രൊഡക്ഷൻ കൺട്രോളറുമായ അരവിന്ദ് കുമാറിനെ സിബി.ഐ അറസ്റ്റ് ചെയ്തു.
ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹവാല മാർഗം ഇയാൾ ആം ആദ്മി പാർട്ടിക്ക് 17 കോടി രൂപ നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ അറസ്റ്റ്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിത ഉൾപ്പെട്ട സൗത്ത് ഗ്രൂപ്പിലെ അംഗമാണ് ഇയാളെന്നാണ് സി.ബി.ഐ പറയുന്നത്. കേസിൽ കവിതയടക്കമുള്ളവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
കേസിൽ നിലവിൽ, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം നിരവധിപേരെ സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏജൻസികൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഴിമതിക്കുപിന്നിലെ ഗൂഢാലോചനയുടെ മുഖ്യസൂത്രധാരൻ മനീഷ് സിസോദിയ ആണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി വ്യക്തമാക്കിയ പ്രത്യേക കോടതി കഴിഞ്ഞമാസം അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.