ന്യൂഡൽഹി: ഡൽഹി വംശഹത്യയിലെ പങ്കുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് തുടങ്ങിയ ഡൽഹി നിയമസഭ സമിതിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ 'വെള്ളം കുടിച്ച്' ഫേസ്ബുക് ഇന്ത്യ മേധാവി. ഡൽഹി വംശഹത്യക്ക് വഴിെയാരുക്കിയ ഫേസ്ബുക്കിലെ വിദ്വേഷ പോസ്റ്റുകൾ സംബന്ധിച്ച സുപ്രധാന ചോദ്യങ്ങൾക്കടക്കം ഉത്തരം നൽകാതിരുന്ന മേധാവി ശിവാനന്ദ് ഠുക്റാൽ പറയാതിരിക്കാൻ സുപ്രീംകോടതി അവകാശം നൽകിയിട്ടുെണ്ടന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. രാഘവ് ഛദ്ദ അധ്യക്ഷനായ സമിതിക്ക് മുമ്പാകെയാണ് ഹാജരായത്.
ഇന്ത്യൻ സാഹചര്യത്തിൽ വിദ്വേഷത്തിനുള്ള നിർവചനം എന്താണെന്ന് പറയാനും മേധാവിക്ക് കഴിഞ്ഞില്ല. ലോകത്ത് ആകെ 100 കോടി ഫേസ്ബുക് ഉപയോക്താക്കളിൽ 40 ശതമാനവും ഇന്ത്യയിലാണെന്ന് മേധാവി മൊഴി നൽകി. ഇവർക്കായി ആകെ എേട്ടാ ഒമ്പതോ ഫാക്റ്റ് ചെക്കർമാർ ആണുള്ളത്. അത് ചെയ്യുന്നത് മൂന്നാം കക്ഷിയാണ്.
സ്വന്തം 'കമ്യൂണിറ്റി സ്റ്റാൻഡേർഡ്സ്' പ്രകാരമാണ് വിദ്വേഷമാേണാ എന്ന് തീരുമാനിക്കുകയെന്ന് ഫേസ്ബുക് മേധാവി അറിയിച്ചെങ്കിലും വിദ്വേഷം നിർവചിച്ചത് ഇന്ത്യൻ നിയമങ്ങൾ േനാക്കിയാണോ എന്ന് വ്യക്തമാക്കിയില്ല. വംശഹത്യയുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരി-ഏപ്രിൽ കാലയളവിലെ ഉള്ളടക്കം സംബന്ധിച്ചും അതിനെതിരായ പരാതി സംബന്ധിച്ചും തനിക്കൊന്നുമറിയില്ലെന്നും അത് േനാക്കുന്നത് മറ്റൊരു സംഘമാണെന്നും പറഞ്ഞ് ഒഴിഞ്ഞുമാറിയപ്പോൾ അവരെ വിളിപ്പിക്കേണ്ടി വരുമെന്ന് രാഘവ് ഛദ്ദ സൂചിപ്പിച്ചു. ഡൽഹി വംശഹത്യയിൽ ഫേസ്ബുക്കിനുള്ള പങ്ക് സമ്മതിക്കുന്ന സുക്കർബർഗിെൻറ വിഡിയോ സംബന്ധിച്ച രാഘവ് ഛദ്ദയുടെ ചോദ്യത്തിനും ഠുക്റാൽ മറുപടി നൽകിയില്ല.
ഇന്ത്യയിൽ ഫേസ്ബുക്കിന് ഒരു 'ന്യൂസ് പാർട്ണർഷിപ്പ് ടീം' ഉണ്ട്. ഫേസ്ബുക്കിലെ ഉള്ളടക്കം വിദ്വേഷമാണെന്ന് കണ്ടാൽ പിൻവലിക്കും. ഒരു ഉള്ളടക്കം വിദ്വേഷ പ്രചാരമാണെന്ന് പരാതി നൽകിയാൽ 24 ദിവസത്തിനകം നടപടിയെടുക്കും. ഒന്നുകിൽ അത് നീക്കം ചെയ്യും. അല്ലെങ്കിൽ തങ്ങൾ വികസിപ്പിച്ച ടൂളുകൾ ഉപയോഗിച്ച് അതിെൻറ വ്യാപനം കുറക്കുന്ന അൽഗൊരിതം വികസിപ്പിച്ചിട്ടുണ്ട്. അതുപയോഗിച്ച് വ്യാപനം തടയും. എന്തുകൊണ്ടാണ് ചിലത് നീക്കം ചെയ്യാത്തതെന്ന് സഭാ സമിതി ചോദിച്ചപ്പോൾ ഒരാളുടെ ഉള്ളടക്കം സംബന്ധിച്ച് വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത നിലപാടുകളായിരിക്കും എന്നായിരുന്നു മറുപടി.
വിദ്വേഷ പ്രചാരണത്തിെൻറ പേരിൽ ഉപയോക്താക്കൾക്കെതിരെ ഒരു ഏജൻസി മുമ്പാകെയും ഒരു പരാതിയും നൽകിയിട്ടില്ല. അങ്ങനെ ചെയ്യണമെന്നത് ഇന്ത്യൻ നിയമമാണല്ലോ എന്ന് സഭാസമിതി ചൂണ്ടിക്കാട്ടിയപ്പോൾ അത്തരം വിഷയങ്ങളിൽ നിയമപാലകരുമായി ചേർന്ന് ഒരു സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്നും അത് വെളിപ്പെടുത്താനാവില്ലെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.