ശാഹീൻ ബാഗിലെ ബാരിക്കേഡുകൾ നീക്കില്ല; ഹരജി നിരസിച്ച്​ കോടതി

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സ്​​ത്രീ​ക​ൾ രാ​പ്പ​ക​ൽ സ​മ​രം ന​ട​ത്തു​ന്ന ശാ​ഹീ​ൻ ബാ​ഗി​ൽ ​സ്​​ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ഡ​ൽ​ഹി ഹൈ​കോ​ട​തി ത​ള്ളി. സ​മ​ര​ത്തെ തു​ട​ർ​ന്ന്​ ബാ​രി​ക്കേ​ഡ്​്​ സ്​​ഥാ​പി​ച്ച​തി​നാ​ൽ നോ​യ്​​​ഡ-​കാ​ളി​ന്ദി കു​ഞ്ച്​ ദേ​ശീ​യ​പാ​ത ത​ട​സ്സ​പ്പെ​ട്ടു​വെ​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ളെ​യാ​ണ്​ ഇ​തു ബാ​ധി​ക്കു​ന്ന​തെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ, ഇ​തു പ​രി​ഗ​ണി​ക്കാ​നേ കോ​ട​തി ത​യാ​റാ​യി​ല്ല. ജാ​മി​അ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ ​ഡി​സം​ബ​ർ 13ന്​ ​ന​ട​ത്തി​യ പാ​ർ​ല​മ​െൻറ്​ മാ​ർ​ച്ചി​നു പി​ന്നാ​ലെ​യാ​ണ്​ ശാ​ഹീ​ൻ ബാ​ഗി​ൽ സ്​​ത്രീ​ക​ൾ രാ​പ്പ​ക​ൽ സ​ഹ​ന​സ​മ​ര​ത്തി​ന്​ തു​ട​ക്ക​മി​ട്ട​ത്. നോ​യ്​​ഡ-​കാ​ളി​ന്ദി കു​ഞ്ച്​ ദേ​ശീ​യ​പാ​ത​യി​ൽ പ​ന്ത​ൽ കെ​ട്ടി നൂ​റു​ക​ണ​ക്കി​ന്​ സ്​​ത്രീ​ക​ളാ​ണ്​ സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്.

Tags:    
News Summary - Delhi HC Rejects Plea Seeking Removal of Protestors, Barricades at Shaheen Bagh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.