ഡൽഹി: അർണബ് ഗോസ്വാമിക്കും റിപ്പബ്ലിക് ടി.വിക്കും തിരിച്ചടിയായി പുതിയൊരു കോടതി വിധികൂടി. ഡൽഹി ഹൈകോടതിയാണ് വിധി പുറപ്പെടുവിച്ചത്. റിപ്പബ്ലിക് ടി.വിയിൽ അർണബ് അവതരിപ്പിക്കുന്ന 'ന്യൂസ് അവർ' എന്ന വാർത്താ പരിപാടിക്ക് ആ പേര് ഉപയോഗിക്കരുതെന്നാണ് കോടതി വിധിച്ചത്. ടൈംസ് നൗ ചാനലിെൻറ ഉടമകളായ ബെന്നറ്റ് കോള്‍മാന്‍ കമ്പനി നൽകിയ പരാതിയിലാണ് നടപടി. ന്യൂസ് അവർ എന്നത് തങ്ങളുെട വാർത്താ പരിപാടിയുടെ ടൈറ്റിൽ ആണെന്നും അർണബ് അത് കോപ്പിയടിക്കുകയായിരുന്നെന്നും ടൈംസ് നൗ ഉടമകൾ കോടതിയിൽ പറഞ്ഞു. ടൈംസ് നൗവിൽ എഡിറ്റർ ഇൻ ചീഫ് ആയിരുന്നപ്പോൾ അർണബ് ന്യൂസ് അവർ അവതരിപ്പിച്ചിരുന്നു. പിന്നീട് റിപ്പബ്ലിക് ടി.വി തുടങ്ങിയപ്പോൾ ടൈറ്റിൽ അതേപടി ഉപയോഗിക്കുകയായിരുന്നു.
അതേസമയം, അർണബിന് ആശ്വാസമായൊരു വിധിയും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. 'നേഷൻ വാണ്ട്സ് ടു നോ'എന്ന ടാഗ്‌ലൈൻ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കണമെന്ന ടൈംസ് ഗ്രൂപ്പിെൻറ ആവശ്യം കോടതി അനുവദിച്ചില്ല. 'നേഷൻ വാണ്ട്സ് ടു നൊ' എന്നത് തങ്ങളുടെ ചാനലിൽ ഉപയോഗിച്ചിരുന്നതാണെന്നായിരുന്നു അവരുടെ വാദം. ഇത് അർണബിെൻറ മാത്രം സംഭാവന അല്ലെന്നും എഡിറ്റോറിയൽ ചർച്ചയിലൂടെ രൂപെപ്പട്ടതാണെന്നും അവർ വാദിച്ചു. എന്നാൽ ഇത് കോടതിയിൽ തെളിയിക്കാൻ അവർക്കായില്ല. അതിനാൽ കോടതി താൽക്കാലികമായി ടാഗ്‌ലൈൻ ഉപയോഗിക്കാൻ അർണബിനെ അനുവദിക്കുകയായിരുന്നു.
ഏതെങ്കിലും വാർത്തയുടെ പ്രസംഗത്തിെൻറ / അവതരണത്തിെൻറ ഭാഗമായി ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവി ചാനലിന് ഈ ടാഗ്‌ലൈൻ ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിസ് ജയന്ത് നാഥിെൻറ സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു. പക്ഷെ ഇൗ അനുമതി താൽക്കാലികമാണെന്ന് കോടതി വ്യക്തമാക്കി. ടൈംസ് നൗ തെളിവ് ഹാജരാക്കുന്ന മുറക്ക് അതും നഷ്ടപ്പെടാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.