ന്യൂഡല്‍ഹി: ഡല്‍ഹി വര്ഗീയാക്രമണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് നടത്തുന്ന അറസ് റ്റും കസ്റ്റഡിയും സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണ മെന്ന് ഡല്‍ഹി ഹൈകോടതി. പൗരത്വ സമരത്തിനെതിരെ അരങ്ങേറിയ വര്ഗീയാക്രമണത്തിെൻറ പേരില്‍ കോവിഡ് ഭീതിക്കിടയിലും പൗരത്വ സമരക്കാരെ ഡല്‍ഹി പൊലീസ് വേട്ടയാടുന്നതിനിടയിലാണ് ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി നിര്‍ദേശം. അതേസമയം ലോക്ഡൗണ്‍ കാലത്ത് ഇത്തരം അറസ്റ്റുകളില്‍ നിന്ന് ഡല്‍ഹി പൊലീസിനെ തടയണമെന്ന ആവശ്യം അംഗീകരിക്കാതിരുന്ന ഹൈകോടതി കേസ് ജൂണ്‍ 24ലേക്ക് മാറ്റി.
ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് മൃദുല്‍, തല്‍വന്ത് സിങ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ജയിലുകളില്‍ നിന്ന് തടവുകാരെ പുറത്തുവിടണമെന്ന് സുപ്രീംകോടതി ആവശ്യപ്പെടുമ്പോഴാണ് ഡല്‍ഹി വര്‍ഗീയ കലാപത്തിെൻറ പേരില്‍ പൊലീസ് അറസ്റ്റുമായി മുന്നോട്ടുപോകുന്നതെന്ന് ജംഇയ്യത്ത് ഹരജിയില്‍ ബോധിപ്പിച്ചു. എന്നാല്‍ ഡല്‍ഹി പൊലീസിനെ ന്യായീകരിച്ച കേന്ദ്ര സര്‍ക്കാർ, ഇതുവരെ നടത്തിയ അറസ്റ്റും ഭാവിയില്‍ നടത്താനിരിക്കുന്ന അറസ്റ്റുകളും സുപ്രീംകോടതി മാര്ഗനിര്ദേശമനുസരിച്ചാണെന്ന് പറഞ്ഞു. കേന്ദ്രത്തിെൻറ വാക്ക് മുഖവിലക്കെടുത്ത ഹൈകോടതി അങ്ങനെയാകണമെന്നത് നിര്‍ദേശമായി രേഖപ്പെടുത്തുകയാണെന്ന് വ്യക്തമാക്കി കേസ് ജൂണിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.