രാഹുലിന്​ വിമർശം; ഡൽഹി മഹിള കോൺഗ്രസ്​ അധ്യക്ഷ രാജിവെച്ചു

ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെയും പാർട്ടിയുടെ ഡൽഹി യൂനിറ്റ് മേധാവി അജയ് മാക്കനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ഡൽഹി മഹിള കോൺഗ്രസ് അധ്യക്ഷ ബർക്ക സിങ്ങിെൻറ രാജി. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വനിത പ്രവർത്തകരെ അവഗണിച്ചുവെന്ന് സിങ് പറഞ്ഞു. അജയ് മാക്കൻ തന്നോടും മറ്റ് വനിത പ്രവർത്തകരോടും മോശമായി പെരുമാറി. ഇതേപ്പറ്റി രാഹുൽ ഗാന്ധിയെ പരാതി അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. പാർട്ടിയിലും പുറത്തുമുള്ള പ്രശ്നങ്ങളെ നേരിടാൻ രാഹുൽ ഗാന്ധിക്ക് വിമുഖതയാണെന്നും ബർക്ക സിങ് പറഞ്ഞു. 
Tags:    
News Summary - Delhi Mahila Congress chief quits; attacks Rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.