അറസ്റ്റിലായ നീരജ് സോളങ്കി (മധ്യത്തിൽ)

പെൺകുട്ടികൾ പിറന്നത് ഇഷ്ടമായില്ല; കൊന്നുകത്തിച്ച​ പിതാവ് അറസ്റ്റിൽ

ന്യൂഡൽഹി: ആൺകുഞ്ഞ് പിറക്കാത്തതിൽ കുപിതനായ യുവാവ് ത​െന്റ മൂന്നുദിവസം പ്രായമായ ഇരട്ടപ്പെൺകുട്ടികളെ കൊന്നുകത്തിച്ചു. സംഭവത്തിൽ ന്യൂഡൽഹി സുൽത്താൻപുരിൽ താമസിച്ചിരുന്ന നീരജ് സോളങ്കി(32)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി യൂണിവേഴ്‌സിറ്റി ബിരുദധാരിയാണ് ഇയാൾ.

മേയ് 30നാണ് നീരജിനും ഭാര്യ പൂജയ്ക്കും ഇരട്ടക്കുട്ടികൾ ജനിച്ചത്. ഹരിയാന റോഹ്തക്കിലെ ആശുപത്രിയിലായിരുന്നു ജനനം. എന്നാൽ മൂന്നാംദിവസം, ജൂൺ മൂന്നിന് നീരജ് ഇരുവരെയും കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ഭാര്യ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് നീരജ് സോളങ്കിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ഹരിയാനയിൽ നിന്നാണ് പൊലീസും ക്രൈംബ്രാഞ്ചും ചേർന്ന് പിടികൂടിയത്.

വിവരം പുറത്തറിഞ്ഞത് ഫോൺകോൾ വഴി

ജൂൺ 3ന് സുൽത്താൻപുരി പൊലീസ് സ്റ്റേഷനിൽ വന്ന ഫോൺകോളിനെ തുടർന്നാണ് രണ്ട് കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട വിവരം പുറംലോകമറിയുന്നത്. ഇരട്ട പെൺകുട്ടികളെ നീരജ് കൊലപ്പെടുത്തി ശ്മശാനത്തിൽ കുഴിച്ചിട്ടതായി ഇയാളുടെ ബന്ധുതന്നെയാണ് വിളിച്ചുപറഞ്ഞത്. തുടർന്ന് ജൂൺ 5ന് മൃതദേഹങ്ങൾ പുറത്തെടുത്ത് മംഗൾപുരിയിലെ മോർച്ചറിയിൽ സൂക്ഷിച്ചു. ജൂൺ 6ന് മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. 

Tags:    
News Summary - Delhi Man, Who Wanted A Son, Kills New-born Twin Daughters, Buries Them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.