ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് ഫെബ്രുവരി 16ന് നടക്കും. ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയാണ് മുൻസിപ്പൽ കോർപ്പറേഷന്റെ സമ്മേളനം ഫെബ്രുവരി 16ന് നടത്താൻ നിർദേശിച്ചത്. കഴിഞ്ഞ മൂന്ന് തവണയും മേയർ തെരഞ്ഞെടുപ്പ് നടത്താൻ സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് നടത്താൻ ഡൽഹി സർക്കാർ ശിപാർശ ചെയ്ത തീയതി ഗവർണർ അംഗീകരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.എ.പി നേതാവ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി ഫെബ്രുവരി 13ന് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് മേയർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും മേയർ, ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കുന്നതിനായി ഒറ്റ ബാലറ്റ് ഉപയോഗിക്കാനും പ്രിസൈഡിങ് ഓഫീസർ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് എ.എ.പി നേതാവ് സുപ്രീംകോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് നടത്താനായി ജനുവരി ആറ്, ജനുവരി 24, ഫെബ്രുവരി ആറ് തീയതികളിൽ മുൻസിപ്പൽ കോർപ്പറേഷൻ യോഗം ചേർന്നുവെങ്കിലും നടന്നിരുന്നില്ല. ബി.ജെ.പി, എ.എ.പി അംഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.