ജെ.എൻ.യുവിൽ അക്രമം നടത്തിയത് ഐഷി ഘോഷും വിദ്യാർഥികളുമെന്ന് പൊലീസ്

ന്യൂഡൽഹി: ജെ.എൻ.യു കാമ്പസിൽ അക്രമം നടത്തിയത് വിദ്യാർഥി യൂനിയൻ പ്രസിഡന്‍റ് ഐഷി ഘോഷിന്‍റെ നേതൃത്വത്തിലെന്ന് ഡൽ ഹി പൊലീസ്. അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവരുടെതെന്ന പേരിൽ പൊലീസ് ചിത്രങ്ങൾ പുറത്തുവിട്ടു. ഐഷി ഘോഷിന്‍റെയും മറ്റ് വിദ്യാർഥി നേതാക്കളുടെയും ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്. രണ്ട് എ.ബി.വി.പി പ്രവർത്തകരുടെ പേരുകൾ മാത്രമാണ് പൊലീസ ിന്‍റെ പ്രതിപ്പട്ടികയിലുള്ളത്.

മൂന്ന് എഫ്.ഐ.ആർ ആണ് അക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. അക്രമസ ംഭവങ്ങളിൽ ഉൾപ്പെട്ട ഒമ്പത് പേരെയാണ് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറയുന്നു. കമ്പ്യൂട്ടർ സെർവർ റൂം നശിപ്പിച്ചതിനാൽ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമല്ല. അതിനാൽ മറ്റ് വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചും അന്വേഷണം നടത്തിയുമാണ് പ്രതികളെ കണ്ടെത്തിയതെന്ന് ഡൽഹി ഡി.സി.പി ജോയ് ട്രിക്കി പറഞ്ഞു.

ഇടത് വിദ്യാർഥി സംഘടനകളാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും ഡി.സി.പി സൂചിപ്പിച്ചു.

വിദ്യാർഥി യൂനിയൻ പ്രസിഡന്‍റ് ഐഷി ഘോഷ്, എം.എ കൊറിയൻ വിദ്യാർഥി വികാസ് പട്ടേൽ, സ്കൂൾ ഓഫ് സോഷ്യൽ സയൻസ് വിദ്യാർഥി പങ്കജ് മിശ്ര, മുൻ വിദ്യാർഥി ചുൻചുൻ കുമാർ, ഗവേഷക വിദ്യാർഥി യോഗേന്ദ്ര ഭരദ്വാജ്, സ്കൂൾ ഓഫ് സോഷ്യൽ സയൻസ് വിദ്യാർഥി ഡോലൻ സാമന്ത, സുചേത തലൂദ്കർ, ലാംഗ്വേജ് ആൻഡ് കൾച്ചറൽ സ്റ്റഡീസിലെ പ്രിയ രഞ്ജൻ, വാസ്കർ വിജയ് എന്നിവരെയാണ് പൊലീസ് അക്രമസംഭവങ്ങളിൽ പ്രതി ചേർത്തത്. ഇവരിൽ യോഗേന്ദ്ര ഭരദ്വാജ്, വികാസ് പട്ടേൽ എന്നിവർ മാത്രമാണ് എ.ബി.വി.പി ബന്ധമുള്ളവർ.

ജനുവരി അഞ്ചിന് വൈകീട്ടാണ് ജെ.എൻ.യു കാമ്പസിൽ എ.ബി.വി.പി അക്രമികളുടെ നേതൃത്വത്തിൽ അഴിഞ്ഞാടിയത്. 30ലേറെ വിദ്യാർഥികൾക്കും അധ്യാപകർക്കും അക്രമങ്ങളിൽ ഗുരുതര പരിക്കേറ്റിരുന്നു.

താൻ എന്ത് അക്രമം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കണം -ഐഷി ഘോഷ്

താൻ എന്ത് അക്രമമാണ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കണമെന്ന് ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന്‍റ് ഐഷി ഘോഷ്. അക്രമികൾ കാമ്പസിൽ അഴിഞ്ഞാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താൻ നൽകിയ പരാതിയിൽ കേസെടുക്കാൻ പോലും പൊലീസ് തയാറായിട്ടില്ലെന്ന് ഐഷി ഘോഷ് പറഞ്ഞു. നിയമവ്യവസ്ഥയിൽ തനിക്ക് വിശ്വാസമുണ്ട്. പക്ഷേ, ഡൽഹി പൊലീസ് തീർത്തും പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ഐഷി ഘോഷ് പറഞ്ഞു.

Tags:    
News Summary - Delhi Police claims JNUSU president Aishe Ghosh, Left mainly involved in JNU campus violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.