ന്യൂഡൽഹി: 80,000 പേരുള്ള ഡൽഹി പൊലീസിൽ ന്യൂനപക്ഷ പ്രാതിനിധ്യം നാലു ശതമാനത്തിൽ താഴെ മാത്രം. ഡൽഹി ജനസംഖ്യയിൽ മോശമല്ലാത്ത സാന്നിധ്യമുള്ള മുസ്ലിംകളിൽനിന്ന് രണ്ടു ശതമാനത്തിൽ താഴെ മാത്രമാണ് പൊലീസിൽ സേവനമനുഷ്ഠിക്കുന്നതെന്നും ഡൽഹി ന്യൂനപക്ഷ കമീഷൻ വാർഷിക റിപ്പോർട്ട് പറയുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഡൽഹി പൊലീസിൽ മുസ്ലിംകൾ 1,388ഉം (1.79 ശതമാനം) ക്രിസ്ത്യാനികൾ 697ഉം പേരാണുള്ളത്. 856 സിഖുകാരുണ്ട്.
ന്യൂനപക്ഷ പ്രാതിനിധ്യം ശുഷ്കമായ മറ്റു 12 വകുപ്പുകളിലെ കണക്കുകളും റിപ്പോർട്ട് പറയുന്നുണ്ട്. 6 ന്യൂനപക്ഷക്കാർ മാത്രമുള്ള അഗ്നിശമനസേനയാണ് ഇവയിൽ ഏറ്റവും പിറകിൽ. ഡൽഹി മെട്രോ കോർപറേഷനിൽ 283 പേർ ന്യൂനപക്ഷക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.