ഷർജീൽ ഇമാമിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി; ഡൽഹി പൊലീസ്​ കുറ്റപത്രം സമർപ്പിച്ചു

ഡൽഹി: ജെ.എൻ.യു വിദ്യാർഥി ഷർജീൽ ഇമാമിനെതിരെ രാജ്യദ്രോഹ കുറ്റം ച'ുമത്തി ഡൽഹി പൊലീസ്​ കുറ്റപത്രം സമർപ്പിച്ചു. പൗരത്വബില്ലിനെതിരായ  പ്രക്ഷോഭത്തിൽ പ്രകോപനപരമായി പ്രസംഗിച്ചെന്ന കുറ്റത്തിലാണ്​ നടപടി. നേരത്തെ ഷർജീലിനെതിരെ യു.എ.പി.എ ചുമത്തിയിരുന്നു.

124 എ(രാജ്യദ്രോഹം), 153 എ (വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുത പടർത്തൽ), 153 ബി (ദേശീയ ​െഎക്യം തകർക്കൽ), 505 (ഉൗഹങ്ങൾ പ്രചരിപ്പിക്കുക) തുടങ്ങിയവയാണ്​ യു.എ.പി.എ കുടാതെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ.  ‘പൗരത്വ പ്രക്ഷോഭത്തിനിടെ ഒരു പ്രത്യേക വിഭാഗത്തെ അക്രമം നടത്താൻ പ്രേരിപ്പിച്ചതായും അങ്ങിനെ ജനജീവിതം സ്​തംഭിപ്പിച്ചതായും’ കുറ്റപത്രത്തിലുണ്ട്​.

ഭരണഘടനയെ തുറന്ന്​ എതിർത്തതായും അതിനെ ഫാഷിസ്​റ്റ്​ രേഖയെന്ന്​ വിളിച്ചതായും കുറ്റപത്രം ആരോപിക്കുന്നു. പട്യാല ഹൈ​ക്കോടതിയിലാണ്​ കുറ്റപത്രം സമർപ്പിച്ചത്​. കേസിൽ 27ന്​ കോടതി വാദം കേൾക്കും. ജയിലിലായിരുന്ന ഷർജീൽ ഇമാമിന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ചികിത്സയിലാണ്​. 

Tags:    
News Summary - Delhi Police files chargesheet against Sharjeel Imam on sedition charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.