?????? ?????????? ????????????????????????? ????????? ????????????????? ???????? ?????????? ???????????? ??????? ??????????? ??????????????? ???????? ????????????? ????????????????????

ന്യൂ​ഡ​ൽ​ഹി: ആ​സൂ​ത്രി​ത വ​ർ​ഗീ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും ഏ​ക​പ​ക്ഷീ​യ അ​റ​സ്​​റ്റു​ക​ൾ​ക്കും കേ​സു​ക​ൾ​ക ്കും ആ​രോ​പ​ണ​വി​ധേ​യ​രാ​യ ഡ​ൽ​ഹി പൊ​ലീ​സ്, ഇ​ര​ക​ൾ​ക്കി​ട​യി​ൽ ദു​രി​താ​ശ്വാ​സ- സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ് ങ​ൾ​ക്കി​റ​ങ്ങി​യ​വ​രെ വേ​ട്ട​യാ​ടാ​നും രം​ഗ​ത്ത്. ഞാ​യ​റാ​ഴ്​​ച ചാ​ന്ദ്​​ബാ​ഗി​ൽ ദു​രി​താ​ശ്വാ​സ വി​ത​ര ​ണ- പു​ന​ര​ധി​വാ​സ ആ​വ​ശ്യ​ത്തി​നാ​യി സ​ർ​വേ​ക്കെ​ത്തി​യ ആ​റു​ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. വി​വ​ര​മ​റി​ഞ്ഞ്​ അ​ഭി​ഭാ​ഷ​ക​രും എം.​എ​ൽ.​എ​യും ഇ​ട​പെ​ട്ട​തി​നൊ​ടു​വി​ലാ​ണ്​ ഇ​വ​രെ വി​ട്ട​യ​ച്ച​ത്.


ഡ​ൽ​ഹി സ​ർ​ക്കാ​ർ അ​ട​ക്കം ആ​രും തി​രി​ഞ്ഞു​നോ​ക്കാ​നി​ല്ലാ​ത്ത ഇ​ര​ക​ൾ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നും പു​റ​ത്തു​നി​ന്നു​മെ​ല്ലാം എ​ത്തി​യ സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രെ​യാ​ണ്​ പൊ​ലീ​സ്​ ല​ക്ഷ്യ​മി​ട്ട​ത്. ചി​ല​രെ ത​ട​ഞ്ഞ്​ തി​രി​ച്ച​യ​ക്കു​ക​യും ക്യാ​മ്പു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. ശ​നി​യാ​ഴ്​​ച ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ​വ​രെ ത​ട​ഞ്ഞ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ന്​ പി​റ​കെ​യാ​ണ്, ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 11ന്​ ​ചാ​ന്ദ്​​ബാ​ഗി​ലേ​ക്ക്​ പു​റ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ഇ​ര​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള ‘വി​ഷ​ൻ 2026​’െൻ​റ സ​ർ​േ​വ​ക്കാ​യി ജാ​മി​അ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ചാ​ന്ദ്​​ബാ​ഗി​ലേ​ക്ക്​ പു​റ​പ്പെ​ട്ട ഷു​മൈ​സ്, മു​ഖ്താ​ർ, ബാ​സി​ത്, ഫ​സ​ൽ ഹ​ഖ്, ബാ​സിം, സ​ഫ്​​വാ​ൻ എ​ന്നീ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ്​ ഡ​ൽ​ഹി പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
ചാ​ന്ദ്​​ബാ​ഗി​ലേ​ക്ക്​ റി​ക്ഷ ക​യ​റും മു​മ്പ്, ‘ചി​ല​ർ വി​ളി​ച്ച്​ പ​രാ​തി പ​റ​ഞ്ഞ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വ​രു​ന്ന​ത്​’ എ​ന്നു പ​റ​ഞ്ഞ്​ പൊ​ലീ​സ്​ ത​ങ്ങ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ സം​ഘാം​ഗം ഷു​മൈ​സ്​ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ ഉ​ദ്ദേ​ശ്യം അ​റി​യി​ച്ചി​ട്ടും പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി അ​ഭി​ഭാ​ഷ​ക​രും ഒാ​ഖ്​​ല എം.​എ​ൽ.​എ അ​മാ​ന​തു​ല്ലാ ഖാ​നും ഇ​ട​പെ​ട്ട​തി​നൊ​ടു​വി​ൽ​ വൈ​കീ​ട്ട്​ മൂ​ന്നു​ മ​ണി​യോ​ടെ​യാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളെ വി​ട്ട​യ​ച്ച​ത്. ശ​നി​യാ​​ഴ്​​ച ക​ബീ​ർ ന​ഗ​റി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പൊ​ലീ​സ്​ ത​ട​ഞ്ഞി​രു​ന്നു.
പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ക്കാ​തെ ഒ​രു ദു​രി​താ​ശ്വാ​സ​വും പ​റ്റി​ല്ലെ​ന്നാ​യി​രു​ന്നു പൊ​ലീ​സ്​ വാ​ദം.

മു​സ്ത​ഫാ​ബാ​ദ്​ ഇൗ​ദ്​​ഗാ​ഹി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ഇ​ര​ക​ൾ​ക്കാ​യി ആ​രം​ഭി​ച്ച​ ശേ​ഷം ഡ​ൽ​ഹി വ​ഖ​ഫ്​ ബോ​ർ​ഡ്​ ഏ​റ്റെ​ടു​ത്ത അ​ഭ​യ​കേ​ന്ദ്രം ഡ​ൽ​ഹി പൊ​ലീ​സി​​െൻറ​യും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ണി​പ്പോ​ൾ. സ​ഹാ​യ​വു​മാ​യി വ​രു​ന്ന​വ​ർ ഇ​വി​ടെ​യു​ള്ള വ​ഖ​ഫ്​ ബോ​ർ​ഡ് ​ഒാ​ഫി​സി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.
മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും പ്ര​ത്യേ​ക പാ​സ്​ വേ​ണം. ഇൗ ​ഒാ​ഫി​സ്​ ശ​നി​യാ​ഴ്​​ച തു​ട​ങ്ങി​യ​താ​ണെ​ന്നും അ​തു​വ​രെ പ്ര​വേ​ശ​ന​ത്തി​ന്​ നി​യ​ന്ത്ര​ണ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും ക്യാ​മ്പി​​ലെ നി​യ​മ സ​ഹാ​യ സെ​ല്ലി​​ൽ ഉ​ണ്ടാ​യി​രു​ന്ന യൂ​ത്ത്​​ലീ​ഗ്​ നേ​താ​വ്​ അ​ഡ്വ. ഫൈ​സ​ൽ ബാ​ബ​ു പ​റ​ഞ്ഞു.
ദ​ു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ അ​വ​ർ​ക്കു കു​ച്ചു​വി​ല​ങ്ങി​ടാ​നു​മു​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ നീ​ക്ക​മാ​ണി​തെ​ന്ന്​ ഡ​ൽ​ഹി നി​യ​മ സ​ഹാ​യ അ​തോ​റി​റ്റി​ക്ക്​ കീ​ഴി​ൽ ഇ​ര​ക​ൾ​ക്ക്​ നി​യ​മ​സ​ഹാ​യം ചെ​യ്യു​ന്ന അ​ഡ്വ. വാ​സി​ഖ്​ ഖാ​ൻ ‘മാ​ധ്യ​മ’​ത്തേ​ടു പ​റ​ഞ്ഞു.

Tags:    
News Summary - delhi police take custody charity workers-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.