ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ തോത് ഇന്നും നാളെയും മാറ്റമില്ലാതെ തുടരുമെന്ന് വിദഗ്ധർ. വളെര കുറഞ്ഞ താപനിലയും കാറ്റിെൻറ അഭാവവും കാരണം ഞായറാഴ്ച തലസ്ഥാനത്തെ അന്തരീക്ഷം വിഷലിപ്തമായിരുന്നു.
വായു മലിനീകരണ സൂചിക കൂടിയ അളവായ 500 ൽ 365 ആണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. ഇത് മോശം വായു നിലവാരമാണ് കാണിക്കുന്നത്. ശനിയാഴ്ച ഇത് 331 ആയിരുന്നു. ഇതേ നില തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തുടരുെമന്നാണ് സിസ്റ്റം ഒാഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് റിസേർച്ചിെൻറ (സഫർ) പ്രവചനം.
രണ്ട് ദിവസമായി തുടരുന്ന കുറഞ്ഞ താപനിലയും കാറ്റിെൻറ അഭാവവുമാണ് തലസ്ഥാന നഗരിയിലെ വായുവിലുള്ള മലിന കണങ്ങളുടെ സാന്ദ്രത കൂട്ടിയത്. ഞായറാഴ്ച രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വളരെ കുറഞ്ഞ കാറ്റ് മാത്രുമാണ് നഗരത്തിൽ വീശിയത്. വൈകുന്നേരമായതോടെ മണിക്കൂറിൽ 6 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയെങ്കിലും മലിന കണങ്ങൾ അകറ്റാൻ അത് മതിയായിരുന്നില്ല.
മാസങ്ങളായുള്ള വായുമലിനീകരണം കാരണം ജനങ്ങളെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അലട്ടുന്നുണ്ട്. നഗരത്തിൽ ഇൗ അവസ്ഥ തുടർന്നാൽ ആസ്ത്മയും ബ്രോഞ്ചൈറ്റിസും പോലുള്ള രോഗങ്ങൾ വ്യാപകമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.