ന്യൂഡൽഹി: 2020ലെ ഡൽഹി വംശീയാതിക്രമത്തിനിടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന ആരോപണവുമായി ബന്ധെപ്പട്ട് വിശദീകരണം നൽകുന്നതിന് നവംബർ രണ്ടിന് മുതിർന്ന പ്രതിനിധിയെ അയക്കാൻ ഫേസ്ബുക്കിനോട് സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ഡൽഹി നിയമസഭ സമിതി. 2021 ജൂലൈ എട്ടിലെ സുപ്രീംകോടതി വിധിന്യായത്തിലെ ഉത്തരവ് അനുസരിച്ചാണ് ഫേസ്ബുക്ക് ഇന്ത്യക്ക് സമൻസ് അയച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ആളുകൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കുന്നതും സമാധാനത്തിന് വിഘാതമുണ്ടാക്കുന്നതുമായ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ സമൂഹ മാധ്യമങ്ങൾ പ്രധാന പങ്കുവഹിച്ചുവെന്ന ആരോപണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സമിതി ആഗ്രഹിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.
പൗരത്വ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന സംഘർഷത്തിൽ ചുരുങ്ങിയത് 53 പേർ കൊല്ലപ്പെട്ടു. അതിക്രമത്തിനിരയായവരിൽ കൂടുതലും മുസ്ലിംകൾ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.