ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുത്തിെൻറ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ. ഡൽഹി സ്വദേശിയായ വിഭോർ ആനന്ദാണ് അറസ്റ്റിലായത്. വ്യാഴാഴ്ച മുതൽ മുംബൈ പൊലീസിെൻറ സൈബർ സെല്ലിെൻറ കസ്റ്റഡിയിലായിരുന്ന ഇയാളുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.
സുശാന്തിെൻറ മരണത്തിന് അദ്ദേഹത്തിെൻറ മുൻ മാനേജർ ദിഷയുടെ മരണവുമായി ബന്ധമുണ്ടെന്നായിരുന്നു ട്വിറ്റർ പോസ്റ്റിലൂടെ ഇയാൾ ആരോപിച്ചത്. ബോളിവുഡ് നടനും നിർമാതാവുമായ അർബാസ് ഖാനും കേസിൽ ബന്ധമുണ്ടെന്നും ഇയാൾ ആരോപിച്ചിരുന്നു. തുടർന്ന് അർബാസ് ഖാൻ ആനന്ദിനെതിരെ പരാതി നൽകിയിരുന്നു.
യൂട്യൂബിലും സജീവമായിരുന്ന ആനന്ദ് സുശാന്തിെൻറ മരണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ മന്ത്രിമാർക്കെതിരെയും ഇയാൾ രംഗത്തെത്തിയിരുന്നു.
മഹാരാഷ്ട്ര സർക്കാറിനേയും പൊലീസിനേയും മോശമാക്കാൻ 80,000ത്തോളം വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. സുശാന്ത് സിങ് രജ്പുത്തിെൻറ മരണത്തിെൻറ അന്വേഷണത്തിനിടെയായിരുന്നു വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ കണ്ടെത്തിയത്. വ്യാജ അക്കൗണ്ടുകളിൽ ഐ.ടി ആക്ട് അനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.