ന്യൂഡൽഹി: ഡൽഹി വംശീയാക്രമണ കേസുകളിൽ ഡൽഹി പൊലീസ് തയാറാക്കിയ കുറ്റപത്രങ്ങൾ പ്രതികളെ സംരക്ഷിക്കാനുള്ളതാണെന്ന് ഡൽഹി കോടതി കുറ്റപ്പെടുത്തി. മേൽനോട്ടമില്ലാത്ത അന്വേഷണത്തിലൂടെയും വ്യത്യസ്ത എഫ്.െഎ.ആറുകൾ ഒന്നാക്കിയുമാണ് പൊലീസ് പ്രതികളെ സംരക്ഷിക്കുന്നതെന്നും അഡീഷനൽ സെഷൻസ് ജഡ്ജി വിനോദ് യാദവ് പറഞ്ഞു. നിഷാർ അഹ്മദ് എന്ന ഇരയുടെ എഫ്.ഐ.ആർ പ്രത്യേകം രജിസ്റ്റർ ചെയ്യണമെന്ന മജിസ്ട്രേട്ട് കോടതി ഉത്തരവ് തള്ളിയാണ് അഡീഷനൽ സെഷൻസ് കോടതിയുടെ വിമർശനം.
ഡൽഹി വംശീയാക്രമണവുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരി 25ന് നടന്ന അക്രമസംഭവത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുമായി അതുമായി ഒരുബന്ധവുമില്ലാത്ത തലേന്ന് നടന്ന മറ്റൊരു അക്രമ സംഭവത്തിെൻറ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. നിയമപ്രകാരം തെറ്റായ വഴിക്കാണ് അന്വേഷണ ഏജൻസി നീങ്ങുന്നത്. വംശീയാക്രമണവുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലെന്നും കോടതി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.