ഡൽഹി വംശീയാതിക്രമം; അനുബന്ധ കുറ്റപത്രത്തിൽ ആർ.എസ്​.എസും

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍ഹി വം​ശീ​യാ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​മ​ർ​പ്പി​ച്ച അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ൽ ആ​ർ.​എ​സ്.​എ​സി​നെ​തി​രെ പ​രാ​മ​ർ​ശം.

ഗോ​കു​ല്‍പു​രി സ്വ​ദേ​ശി ഹാ​ഷിം അ​ലി കൊ​ല്ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​പ്​​റ്റം​ബ​ർ 26ന്​ ​ചീ​ഫ് മെ​ട്രോ​പോ​ളി​റ്റ​ന്‍ മ​ജി​സ്‌​ട്രേ​റ്റ്​ കോ​ട​തി​യി​ല്‍ ഡ​ൽ​ഹി പൊ​ലീ​സ്​ സ​മ​ര്‍പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലാ​ണ് വം​ശീ​യാ​തി​ക്ര​മ​ത്തി​ൽ ആ​ര്‍.​എ​സ്.​എ​സി​െൻറ സ​ഹാ​യം ല​ഭി​ച്ച​താ​യി​ ​​െമാ​ഴി രേ​ഖ​െ​പ്പ​ടു​ത്തി​യി​ട്ടു​ള്ള​ത്. മു​സ്​​ലിംകൾക്കെതി​െ​ര ആ​ക്ര​മ​ണം ന​ട​ത്താ​ൻ ഫെ​ബ്രു​വ​രി 25ന്​ ​'ക​ട്ട​ർ ഹി​ന്ദു ഏ​ക​ത' എ​ന്ന വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്​ നി​ർ​മി​ച്ചി​രു​ന്നു. ഈ ​ഗ്രൂ​പ്പി​ൽ ന​ട​ന്ന ചാ​റ്റി​ൽ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളെ പി​ന്തു​ണ​ക്കാ​ൻ എ​ത്തു​മെ​ന്ന് അം​ഗ​ങ്ങ​ളി​ലൊ​രാ​ൾ പ​റ​യു​ന്നു​ണ്ടെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. മ​ദ്​​റ​സ​ക​ൾ, പ​ള്ളി​ക​ൾ എ​ന്നി​വ ന​ശി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും, മു​സ്​​ലിം​ക​ളെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും ചാ​റ്റു​ക​ളി​ൽ പ​റ​യു​ന്നു.

'മു​സ്​​ലിം​ക​ൾ​ക്ക്​ വീ​ടു​ക​ൾ വാ​ട​ക​ക്ക്​ ന​ൽ​ക​രു​ത്', 'അ​വ​രു​ടെ ക​ണ്ണു​ക​ൾ ന​മ്മു​ടെ സ​ഹോ​ദ​രി​മാ​രി​ലേ​ക്കും മ​ക്ക​ളി​ലേ​ക്കും ഭൂ​മി​യി​ലേ​ക്കു​മാ​ണ്​', 'ഇ​ന്ന്​ മ​ദ്​​റ​സ ക​ത്തി​ച്ച​പോ​ലെ അ​വ​രെ എ​ല്ലാ​വ​രെ​യും ക​ത്തി​ക്ക​ണം', 'അ​വ​രെ വി​ട​രു​ത്, കൊ​ല്ല​ണം' തു​ട​ങ്ങി​യ​വ​യാ​ണ്​ വാ​ട്​​സ്​​ആ​പ് ചാ​റ്റി​ലു​​ള്ള​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

ഹാ​ഷിം അ​ലി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​തി​ക​ളാ​യ ലോ​കേ​ഷ് കു​മാ​ർ സോ​ള​ങ്കി, പ​ങ്ക​ജ് ശ​ർ​മ, സ​മ്മി​റ്റ് ചൗ​ധ​രി, അ​ങ്കി​ത് ചൗ​ധ​രി, പ്രി​ൻ​സ്, ജ​തി​ൻ ശ​ർ​മ, വി​വേ​ക് പ​ഞ്ചാ​ൽ, റി​ഷ​ഭ് ചൗ​ധ​രി, ഹി​മാ​ൻ​ഷു താ​ക്കൂ​ർ എ​ന്നി​വ​ർ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ലു​ണ്ട്. ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന വം​ശീ​യാ​തി​ക്ര​മ​ത്തി​ൽ 53 പേ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

Tags:    
News Summary - Delhi Riots Chargesheet Mentions RSS Involvement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.