ന്യൂഡല്‍ഹി: വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വംശീയാതിക്രമത്തിൽ 15കാരനെ കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളിയ കേസിൽ പ്രതികളുടെ ജാമ്യം നിഷേധിച്ച് ഡൽഹി ഹൈകോടതി. പ്രതികളായ അങ്കിത് ചൗധരി, റിഷഭ് ചൗധരി എന്നിവര്‍ ഇതര മതസ്ഥരായ ആളുകളെ ആക്രമിക്കുന്നതിന് സാക്ഷികളുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ വർഷം മാര്‍ച്ച് ഒന്നിനാണ് 15കാരെൻറ മൃതദേഹം ഗോകുൽപുരിയിലെ അഴുക്കുചാലിൽനിന്ന് കണ്ടെത്തിയത്.
അങ്കിത് ചൗധരി, റിഷഭ് ചൗധരി എന്നിവരുൾപ്പെട്ട സംഘം ഗോകുൽപുരി പാലത്തിനരികില്‍നിന്ന് അതുവഴി വരുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുകയും ഇതരമതത്തിൽപെട്ടവരെ കണ്ടെത്തി ഇരുമ്പുകമ്പിയും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം അഴുക്കു ചാലിലേക്ക് മൃതദേഹം തള്ളുകയും ചെയ്െതന്നാണ് സാക്ഷി മൊഴികൾ.
മൂന്ന് സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞു. സെല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ മാത്രം അടിസ്ഥാനപ്പെടുത്തി പ്രതികള്‍ അക്രമം നടക്കുമ്പോള്‍ സംഭവസ്ഥലത്തില്ലായിരുെന്നന്ന് അനുമാനിക്കാന്‍ കഴിയില്ല. പ്രതികള്‍ സമീപവാസികളാണ്. അവര്‍ ഫോണുകള്‍ അവരുടെ വീട്ടില്‍െവച്ച് വന്നതാകാം. തെളിവുകള്‍ എല്ലാം പരിഗണിക്കുമ്പോള്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.