പൗരത്വ പ്രക്ഷോഭം: വിദ്യാർഥികൾക്ക്​ ജാമ്യം നൽകിയതിനെതിരെ ഡൽഹി പൊലീസ്​ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭത്തി​െൻറ പേരിൽ ഡൽഹി വംശീയാതിക്രമത്തിൽ പ്രതിചേർത്ത്​ യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്​ത വിദ്യാർഥി നേതാക്കൾക്ക്​ ജാമ്യം അനുവദിച്ച ഡൽഹി ഹൈകോടതി വിധി റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഡൽഹി ​െപാലീസ്​ സുപ്രീംകോടതിയെ സമീപിച്ചു. ഒരുവർഷത്തിലധികമായി ജയിലിൽ കഴിയുന്ന ജാമിഅ മില്ലിയ്യ സർവകലാശാല വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹ, ജെ.എൻ.യു വിദ്യാർഥികളായ നതാഷ നർവാൾ, ദേവാംഗന കലിത എന്നിവർക്ക് ജാമ്യം അനുവദിച്ചതിനെതിരെയാണ് പൊലീസ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

അതിനിടെ, വിദ്യാര്‍ഥികളെ മോചിപ്പിക്കുന്നതിന് മുമ്പ് അവരുടെയും ജാമ്യം നിന്നവരുടെയും മേല്‍വിലാസങ്ങള്‍ ശരിയാണോ എന്ന് വിലയിരുത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. വിദ്യാര്‍ഥികളുടെ ആധാര്‍ കാര്‍ഡ് അടക്കമുള്ളവ പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, എത്രയും പെ​ട്ടെന്ന്​ ജാമ്യം നൽകണമെന്ന്​ ആവശ്യപ്പെട്ട്​ വിദ്യാര്‍ഥികളുടെ അഭിഭാഷകരും കോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച്​ വ്യാഴാഴ്​ച 11 മണിക്ക്​ ഉത്തരവ്​ ഇറക്കാമെന്ന്​ കർക്കർഡൂമ ​കോടതി വ്യക്തമാക്കി.

പ്രതിഷേധം സംഘടിപ്പിക്കുന്നത്​ രാജ്യദ്രോഹ കുറ്റമ​ല്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ് ജസ്​റ്റിസുമാരായ സിദ്ധാർഥ്​ മൃദുൽ, അനൂപ്​ ജയറാം ഭംഭാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്​ ചൊവ്വാഴ്​ച​ വിദ്യാർഥികൾക്ക്​ ജാമ്യം അനുവദിച്ചത്​. അതിശയോക്​തി കലർത്തി പെരുപ്പിച്ച്​ വലിച്ചുനീട്ടിയതാണ്​ ഡൽഹി പൊലീസി​െൻറ കുറ്റപത്രമെന്നും കുറ്റപത്രത്തിൽ പറയുന്ന ആരോപണങ്ങളെല്ലാം സി.എ.എ വിരുദ്ധ സമരരീതി എന്ന നിലക്കുമാത്രമേ കാണാനാവൂ എന്നും കോടതി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.